അമീന്‍ അന്നാര കള്‍ച്ചറല്‍ ഫോറം മലപ്പുറം ജില്ലാ പ്രസിഡണ്ട്

2024-25 പ്രവര്‍ത്തന കാലയലവിലേക്കുള്ള മലപ്പൂറം ജില്ലാപ്രസീഡണ്ടായി അമീന്‍ അന്നാരയെയും ജനറല്‍ സെക്രട്ടറിയായി ഷമീര്‍ വി.കെയെയും ട്രഷററായി അസ്‌ഹറലിയെയും തെരഞ്ഞെടുത്തു. അഹമ്മദ് കബീര്‍, ഷാനവാസ് വേങ്ങര, സൈഫ് വളാഞ്ചേരി എന്നിവരാണ്‌ വൈസ് പ്രസിഡണ്ടുമാര്‍. സെക്രട്ടറിമാരായി ഫഹദ് മലപ്പുറം, ഇസ്മായില്‍ വെങ്ങാശേരി, ഇസ്മായില്‍ മുത്തേടത്ത്, സഹ്‌ല എന്നിവരെയും വിവിധ വകുപ്പ് കണ്‍വീനര്‍മാരായി വാഹിദ സുബി, ഷിബിലി മഞ്ചേരി, റഹ്മത്തുല്ല കൊണ്ടോട്ടി, റഫീഖ് മേച്ചേരി എന്നിവരെയും തെരഞ്ഞെടുത്തു. മര്‍ഷദ് പിസി, ഷാകിറ ഹുസ്ന, സാലിഖ് തിരൂര്‍, സല്‍മാന്‍ വേങ്ങര, ഷാക്കിര്‍ മഞ്ചേരി, ഷിബിലി മങ്കട, സുഫൈറ ബാനു എന്നിവരാണ്‌ മറ്റ് ജില്ലാക്കമറ്റിയംഗങ്ങള്‍.
ജില്ലാ ജനറല്‍ കൗണ്‍സിലിലാണ്‌ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. കള്‍ച്ചറല്‍ ഫോറം സംസ്ഥാന വൈസ് പ്രസിഡണ്ട് മജീദ് അലി കൗണ്‍സില്‍ ഉദ്ഘാടനം ചെയ്തു.  ജനറല്‍ സെക്രട്ടറി താസീന്‍ അമീന്‍ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. സംസ്ഥാന വൈസ് പ്രസിഡണ്ട് റഷീദ് അലി,  സംസ്ഥാന സെക്രട്ടറി ഷറഫുദ്ദീന്‍ സി, സൈഫ് വളാഞ്ചേരി തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Comment

More News