ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവെൻഷൻ ഞായറാഴ്ച

മങ്കട : ഫ്രറ്റേണിറ്റി മൂവ്മെന്റ് മങ്കട മണ്ഡലം കൺവെൻഷൻ ജനുവരി 14 ഞായറാഴ്ച രാവിലെ 09:30 ന് തിരൂർക്കാട് ഹമദ് ഐ.ടി.ഐയിൽ വെച്ച് നടക്കും. ഫ്രറ്റേണിറ്റി മൂവ്മെന്റ് സംസ്ഥാന വൈസ് പ്രസിഡന്റ് ഷമീമ സക്കീർ ഉദ്ഘാടനം ചെയ്യും.
ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറി സാബിറ ഷിഹാബ്, ജില്ല സെക്രട്ടറി, ഫായിസ് ഇലാങ്കോട്, മങ്കട മണ്ഡലം പ്രസിഡന്റ് ഡോ. നബീൽ അമീൻ, വെൽഫെയർ പാർട്ടി മങ്കട മണ്ഡലം കെ.പി ഫാറൂഖ് എന്നിവർ സംസാരിക്കും.

Leave a Comment

More News