എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റി ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു

മലപ്പുറം: എസ്.ഐ.ഒ മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഫലസ്തീൻ ഐക്യദാർഢ്യ സദസ്സ് സംഘടിപ്പിച്ചു. മലപ്പുറം മലബാർ ഹൗസിൽ വെച്ചു നടന്ന പരിപാടിയിൽ ജമാഅത്തെ ഇസ്‌ലാമി മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റ്‌ എ.ടി. ശറഫുദ്ധീൻ, എസ്.ഐ.ഒ ജില്ലാ പ്രസിഡന്റ്‌ അനീസ് ടി, സെക്രട്ടറി ഷിബിലി മസ്ഹർ എന്നിവർ നേതൃത്വം നൽകി.

എസ്.ഐ.ഒ. മലപ്പുറം ജില്ലാ നേതൃസംഗമത്തിന്റെ സമാപന സെഷനിലാണ് പരിപാടി നടന്നത്. നേതൃസംഗമത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. റഹ്‌മാൻ ഇരിക്കൂർ, സംസ്ഥാന സെക്രട്ടറി സഹൽബാസ്, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്, മുബാരിസ് യു എന്നിവർ സംസാരിച്ചു.

Leave a Comment

More News