ഷിക്കാഗോ സെന്റ് ജോർജ് യാക്കോബായ പള്ളിയിൽ വി. ഗീവർഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ മെയ് 4, 5 തിയ്യതികളില്‍

ഷിക്കാഗോ: ഓക്പാർക്ക് സെന്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ ആണ്ടുതോറും നടത്തിവരാറുള്ള വി.ഗീവർഗീസ് സഹദായുടെ ഓർമ്മപ്പെരുന്നാൾ 2024 മെയ് 4, 5 (ശനി, ഞായർ) തിയ്യതികളിൽ പൂർവ്വാധികം ഭംഗിയായി കൊണ്ടാടുന്നു.

പെരുന്നാൾ ചടങ്ങുകൾക്ക് വെരി. റവ. സ്‌കറിയ തേലാപ്പള്ളി കോറപ്പിസ്‌കോപ്പ നേതൃത്വം നൽകും. എല്ലാ വിശ്വാസികളും പെരുന്നാൾ ചടങ്ങുകളിൽ സംബന്ധിച്ചു അനുഗ്രഹം പ്രാപിക്കണമെന്ന് വികാരി റവ.ഫാ. മാത്യു കരുത്തലയ്ക്കൽ, അസോസിയേറ്റ് വികാരി റവ. ഫാ. ലിജു പോൾ എന്നിവർ സ്‌നേഹപൂർവ്വം അഭ്യര്‍ത്ഥിച്ചു.

2024 മെയ് 4-ാം തിയതി ശനിയാഴ്ച വൈകിട്ട് 6:30ന് സന്ധ്യാ പ്രാർത്ഥന, തുടർന്ന് 7:30ന് വചനശുശ്രുഷ, പ്രദക്ഷിണം, ആശിർവാദം, സ്‌നേഹവിരുന്ന് എന്നീ പരിപാടിയും മെയ് 5-ാം തീയതി ഞായറാഴ്ച രാവിലെ 8 :30ന് പ്രഭാതപ്രാർത്ഥന, 9:30ന് വി. മൂന്നിന്മേൽ കുർബാന തുടർന്ന് പ്രദക്ഷിണം, ചെണ്ടമേളം, ആശിർവാദം, സ്‌നേഹവിരുന്ന്, ലേലം, കൊടിയിറവ് എന്നീ പരിപാടികളുമായി പെരുന്നാൾ ചടങ്ങുകൾ സമാപിക്കുന്നതാണ്.

കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് പാലമലയിൽ (വൈസ് പ്രസിഡന്റ്) 224-659-0911, റെജിമോൻ ജേക്കബ് (ട്രസ്റ്റീ) 847-877-6898, നിബു ജോർജ് (സെക്രട്ടറി) 630-544-0177.

Leave a Comment

More News