സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മലപ്പുറം: മെയ്‌ 13 ന് സോളിഡാരിറ്റി യൂത്ത്മൂവ്മെന്റിന്റെ 21ാം സ്ഥാപകദിനം “അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ” എന്ന തലക്കെടുയർത്തിപിടിച്ച് ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി ആചരിച്ചു.

സോളിഡാരിറ്റി മുൻ സംസ്ഥാന പ്രസിഡന്റുമാരായ ഡോ. കൂട്ടിൽ മുഹമ്മദാലി, ഹമീദ് വാണിയമ്പലം, പി മുജീബ് റഹ്‌മാൻ, പി. എം സാലിഹ് എന്നിവർ ജില്ലയിലെ വിവിധ പ്രദേശങ്ങളിലായി പതാക ഉയർത്തി സ്ഥാപക ദിനാചരണത്തിൽ പങ്കാളിയായി. സോളിഡാരിറ്റി മലപ്പുറം ജില്ലാ പ്രസിഡന്റ്‌ ഡോ. അബ്ദുൽ ബാസിത് പി. പി ജില്ലാ ആസ്ഥാനത്ത് പതാക ഉയർത്തി.ജില്ലാ ജനറൽ സെക്രട്ടറി അജ്മൽ കെ എൻ, ജില്ലാ വൈസ് പ്രസിഡന്റ്‌ അജ്മൽ കെ.പി ജില്ലാ സെക്രട്ടറിമാരായ സാബിക് വെട്ടം,യാസിർ കൊണ്ടോട്ടി,അമീൻ വേങ്ങര,ജില്ലാ സമിതി അംഗം കെ കെ അഷ്‌റഫ് എന്നിവർ ജില്ലയിലെ വിവിധ യൂണിറ്റുകളിൽ പതാക ഉയർത്തി. ജില്ലയിലെ വിവിധ യൂണിറ്റ് പ്രദേശങ്ങളിലും ടൗൺകളിലും ജില്ലാ സമിതി അംഗങ്ങൾ, ഏരിയ പ്രസിഡന്റ്മാർ, യൂണിറ്റ് പ്രസിഡന്റുമാർ എന്നിവരും പതാക ഉയർത്തി..സ്ഥാപക ദിനാചരണത്തിന്റെ ഭാഗമായി പ്രവർത്തകർ മധുര വിതരണങ്ങളും നടത്തി.

Leave a Comment

More News