ജസ്റ്റീഷ്യ സംസ്ഥാന ഭാരവാഹികള്‍

കോഴിക്കോട്: അഭിഭാഷക സംഘടനയായ ജസ്റ്റീഷ്യയുടെ സംസ്ഥാന പ്രസിഡണ്ടായി കണ്ണൂര്‍ സ്വദേശി അഡ്വക്കേറ്റ് കെ.എല്‍ അബ്ദുസ്സലാമിനെ തെരഞ്ഞെടുത്തു. കോഴിക്കോട് വെച്ചു നടന്ന സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം അഡ്വ. അബ്ദുല്‍ അഹദിനെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

അഡ്വ. എം എം അലിയാര്‍, അഡ്വ. ഫൈസല്‍ പി മുക്കം എന്നിവര്‍ സംസ്ഥാന വൈസ് പ്രസിഡന്റുമാരായും, അഡ്വ. അമീന്‍ ഹസന്‍, അഡ്വ രഹന ശുകൂര്‍, അഡ്വ തജ്മല്‍ സലീഖ് എന്നിവരെ സംസ്ഥാന സെക്രട്ടറിമാരായും തിരഞ്ഞെടുത്തു. അഡ്വ. സി.എം മുഹമ്മദ് ഇക്ബാല്‍ സംസ്ഥാന ട്രഷറര്‍ ആയി തുടരും.

Leave a Comment

More News