നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു

പ്രിസം നൂറാനി റിസർച്ച് സമ്മിറ്റിൽ ഡോ. എ.പി. മുഹമ്മദ് അബ്ദുൽ ഹകീം അസ്ഹരി ഡോക്ടറൽ ഡയലോഗിന് നേതൃത്വം നൽകുന്നു

കോഴിക്കോട്: പ്രിസം ഡയറക്ടറേറ്റ് ഓഫ് റിസര്‍ച്ച് ആന്‍ഡ് ഡവലപ്പ്മെന്റിന് കീഴില്‍ സംഘടിപ്പിച്ച നൂറാനി റിസര്‍ച്ച് സമ്മിറ്റ് സമാപിച്ചു. മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന സമ്മിറ്റില്‍ ഇന്ത്യയിലെയും വിദേശത്തെയും യൂണിവേഴ്സിറ്റികളില്‍ ഗവേഷക പഠനം പൂര്‍ത്തിയാക്കിയവരും ഗവേഷണം നടത്തുന്നവരുമായ പ്രിസം ഫൗണ്ടേഷന്‍ അംഗങ്ങള്‍ പങ്കെടുത്തു.

സമ്മിറ്റിന്റെ ഭാഗമായി നടത്തിയ ഡോക്ടറല്‍ ഡയലോഗില്‍ ജാമിഅ മദീനത്തുന്നൂര്‍ റെക്ടര്‍ ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി മുഖ്യപ്രഭാഷണം നടത്തി. ചരിത്രവും വിജ്ഞാനവും വികലമാക്കപ്പെടുന്ന കാലത്ത് മൂല്യവത്തും വസ്തുതാപരവുമായ ഗവേഷണ പഠനങ്ങള്‍ നടക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. മുഹമ്മദ് അബ്ദുല്‍ ഹക്കീം അസ്ഹരി പറഞ്ഞു. ഗവേഷണവും പഠനവും മനുഷ്യര്‍ക്ക് ആശ്വാസം നല്‍കണമെങ്കില്‍ ആഗോളവ്യാപകമായി ഗവേഷണങ്ങള്‍ മൂല്യങ്ങളാല്‍ പ്രചോദിതമാകണം. ഇന്ത്യയിലും വിദേശത്തുമായിട്ടുള്ള ഇന്‍സ്റ്റിട്യൂട്ടുകളിലെ ഗവേഷണം പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിസം ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ജാഫര്‍ നൂറാനി അദ്ധ്യക്ഷത വഹിച്ചു.

അക്കദാമിക് അസംബ്ലിയില്‍ ഡോ. സയ്യിദ് ഹബീബ് നൂറാനി അദ്ധ്യക്ഷത വഹിച്ചു. ഡോ മുജീബ് നൂറാനി, ഡോ. ഷാഹുല്‍ ഹമീദ് നൂറാനി, ആസഫ് അലവി നൂറാനി എന്നിവര്‍ സംസാരിച്ചു. സുഹൈറുദ്ദീന്‍ നൂറാനി, മുന്‍ഷിര്‍ നൂറാനി, ഷമ്മാസ് നൂറാനി, അബ്ദുല്‍ ബാരി നൂറാനി, അഹ്മദ് റാഷിദ് നൂറാനി, ഫൈസു റഹ്മാന്‍ നൂറാനി, ഷബീര്‍ നൂറാനി, സുഹൈല്‍ നൂറാനി, ഷഹീദ് അന്‍വര്‍ നൂറാനി എന്നിവര്‍ സംബന്ധിച്ചു. ആസഫ് നൂറാനി ആമുഖ ഭാഷണവും മര്‍സൂഖ് നൂറാനി നന്ദിയും പറഞ്ഞു.

 

Leave a Comment

More News