9 മാസം പ്രായമുള്ള കുഞ്ഞിന് വിഷം നൽകി യുവതി ആത്മഹത്യ ചെയ്തു; കുഞ്ഞ് രക്ഷപ്പെട്ടു; രണ്ടു പേർക്കെതിരെ പോലീസ് കേസെടുത്തു

പ്രതിനിധി ചിത്രം

ചന്ദ്രപൂർ: മഹാരാഷ്ട്രയിലെ ചന്ദ്രപൂർ ജില്ലയിൽ 27 കാരിയായ യുവതി തൻ്റെ 9 മാസം പ്രായമുള്ള മകന് വിഷം നൽകി തൂങ്ങിമരിച്ചു.

മകളെ ഉപദ്രവിച്ചതായി അമ്മ ആരോപിച്ചതിനെ തുടർന്ന് യുവതിയുടെ ഭർത്താവിനും ഭര്‍തൃമാതാവിനുമെതിരെ പോലീസ് കേസെടുത്തു.

പല്ലവി വിനോദ് ധോക്കെ എന്ന യുവതിയാണ് തൻ്റെ കുഞ്ഞിന് കീടനാശിനി നൽകുകയും ഷെഗാവ് ഗ്രാമത്തിലെ ഭര്‍തൃഗൃഹത്തില്‍ വെള്ളിയാഴ്ച വൈകുന്നേരം മറ്റ് കുടുംബാംഗങ്ങൾ ഇല്ലാതിരുന്ന സമയത്ത് തൂങ്ങിമരിക്കുകയും ചെയ്തത്.

വീട്ടിലെത്തിയ കുടുംബാംഗങ്ങൾ പോലീസിനെ വിവരമറിയിക്കുകയും പല്ലവിയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തിക്കുകയും ചെയ്തെങ്കിലും, ഡോക്ടർമാർ യുവതിയുടെ മരണം സ്ഥിരീകരിച്ചു എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. കുഞ്ഞിനെ ചന്ദ്രാപൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, കുട്ടിയുടെ നില തൃപ്തികരമാണെന്ന് പറയപ്പെടുന്നു.

എന്നാൽ, സ്ത്രീധനത്തിന്റെ പേരിൽ പല്ലവിയുടെ ഭര്‍തൃമാതാവ് മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് അമ്മ ആരോപിച്ചു. ഇവരുടെ പരാതിയിൽ പല്ലവിയുടെ ഭർത്താവിനും മാതാപിതാക്കൾക്കുമെതിരെ പോലീസ് കേസെടുത്തു.

Leave a Comment

More News