മർകസ് ബോയ്സ് സ്കൂളിൽ ഉന്നത വിജയികൾക്ക് അനുമോദനം

ർകസ് ബോയ്സ് സ്കൂളിൽ നടന്ന അനുമോദന സംഗമം അഡ്വ. പി ഗവാസ് ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: കാരന്തൂർ മർകസ് ബോയ്സ് ഹയർ സെക്കണ്ടറി സ്കൂളിൽ നിന്നും എസ് എസ് എൽ സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ സ്കൂൾ പി.ടി.എ അനുമോദിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് അഡ്വ. പി ഗവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷമീം കെ.കെ അദ്ധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ സി.പി ഉബൈദുല്ല സഖാഫി അനുമോദന പ്രഭാഷണം നടത്തി. ചടങ്ങിൽ സിവിൽ സർവ്വീസ് റാങ്ക് ജേതാവ് മുഹമ്മദ് ഫസൽ വിദ്യാർഥികളുമായി സംവദിച്ചു. കെ. ഹാഷിദ്, കെ അബ്ദുൽ ഗഫൂർ, അശ്‌റഫ് കെ.കെ, ശാഫി നിസാമി, ശക്കീർ അരിമ്പ്ര, സി പി ഫസൽ അമീൻ സംസാരിച്ചു. ഹെഡ്മാസ്റ്റർ പി അബ്ദുന്നാസർ സ്വാഗതവും കെ അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു.

Leave a Comment

More News