ശ്രീനാരായണ ദേശീയ കൺ‌വന്‍ഷനിൽ മന്ത്ര പ്രസിഡന്റിന് ആദരം

ശ്രീനാരായണ ഗുരു സന്ദേശം ഉയർത്തി ഫെഡറേഷൻ ഓഫ് ശ്രീനാരായണ ഗുരു അസ്സോസിയേഷന്റെ ന്യൂയോർക്ക് നാഷണൽ കൺ‌വന്‍ഷനിൽ മന്ത്രയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് ശ്യാം ശങ്കർ പങ്കെടുത്തു. അദ്ദേഹം നോർത്ത് അമേരിക്കയിലെ മലയാളി കുടുംബാംഗങ്ങളിൽ ഗുരു ദേവ ദർശനങ്ങളുടെ പ്രാധാന്യം ഈ കാലഘട്ടത്തിൽ എന്ന വിഷയത്തിൽ സംസാരിച്ചു. ട്രസ്റ്റീ ചെയർ ഡോ ചന്ദ്രോത്ത് പുരുഷോത്തമൻ, മന്ത്ര പ്രസിഡന്റ്‌ ശ്യാം ശങ്കറിനെ പൊന്നാട അണിയിച്ചു ആദരിച്ചു.

ഒരു ജാതി ഒരു മതം ഒരു ദൈവം എന്ന ആപ്തവാക്യവും മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്ന ദർശനവും എങ്ങനെ ആണ്‌ ഈ കാലഘട്ടത്തിൽ നോർത്ത് അമേരിക്കയുടെ സാമൂഹ്യ രാഷ്ട്രീയ മണ്ഡലത്തിൽ മലയാളി സമൂഹത്തിലൂടെ പരിവർത്തനം വരുത്തേണ്ടത് എന്ന് അദ്ദേഹം സൂചിപ്പിച്ചു.

സജീവ്കുമാർ ചേന്നാട്ടിന്റെ നേതൃത്വത്തിൽ ജൂലൈ 11 മുതൽ 14 വരെ നടക്കുന്ന കൺവെൻഷനിൽ സ്വാമി മുക്താനന്ദ യതി, ഡോ മോഹൻ ഗോപാൽ, എഴുത്തുകാരൻ ഷൌക്കത്ത്, ജഡ്ജ് സുരേന്ദ്രൻ കെ പട്ടേൽ എന്നിവരാണ് മുഖ്യാതിഥികള്‍.

Leave a Comment

More News