ആൾക്കൂട്ടക്കൊലകൾ; സോളിഡാരിറ്റി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു

സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തെരുവ് സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഹസനുൽ ബന്ന ഉദ്ഘാടനം ചെയ്യുന്നു

കൂട്ടിലങ്ങാടി : രാജ്യത്ത് മുസ്‌ലിംകൾക്കെതിരെ വർധിച്ചു വരുന്ന വംശീയ ആക്രമങ്ങൾക്കും ആൾക്കൂട്ടക്കൊലകൾക്കുമെതിരെ സോളിഡാരിറ്റി യൂത്ത് മൂവ്മെന്റ്, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി പ്രക്ഷോഭത്തെരുവ് സംഘടിപ്പിച്ചു.

സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ അദ്ധ്യക്ഷത വഹിച്ചു. സോളിഡാരിറ്റി മലപ്പുറം ജില്ല സെക്രട്ടറി ഹസനുൽ ബന്ന ഉദ്ഘാടനം നിർവഹിച്ചു. എസ്‌.ഐ.ഒ ഏരിയ പ്രസിഡന്റ് സി.എച്ച് യഹ് യ നന്ദി പറഞ്ഞു.

പ്രതിഷേധ പ്രകടനത്തിന് അഷ്റഫ് സി.എച്ച്, മുഹമ്മദ് ജദീർ, ലബീബ് മക്കരപ്പറമ്പ്, സമീദ് സി.എച്ച്, നിയാസ് തങ്ങൾ, ഹാനി എം, പി.കെ ആദിൽ എന്നിവർ നേതൃത്വം നൽകി.

സോളിഡാരിറ്റി, എസ്‌.ഐ.ഒ മക്കരപ്പറമ്പ് ഏരിയ കമ്മിറ്റികൾ സംയുക്തമായി കൂട്ടിലങ്ങാടിയിൽ സംഘടിപ്പിച്ച പ്രക്ഷോഭത്തെരുവ്

 

Leave a Comment

More News