ചിലയ്ക്കുന്നതെന്തെൻ കിളിയേ
എനിക്കറിയാത്ത ഭാഷയിൽ
പരിഭവമോ പരിദേവനമോ
പരിഹാസമോ
പരിലാളനമോ
ഹൃദയത്തിൻ ഭാഷ ഞാൻ ശ്രമിക്കുന്നു ഗ്രഹിക്കുവാൻ
സന്തോഷം എങ്കിൽ ചിരിച്ചിടാം കൂടെ
സന്താപച്ചുവയെന്നാൽ
രണ്ടിറ്റു കണ്ണീർ പൊഴിക്കാം
കൂട്ടിന്നു പോരാൻ
ക്ഷണമെങ്കിൽ
നിനക്കായ്
കൂടൊന്നു തീർക്കാൻ
മനോജാലകം തുറന്നിടാം
അരികിൽ വന്നു കിളിയേ എനിക്കറിയുന്ന ഭാഷയിൽ
ഉരിയാടൂ നീയും
മനം കുളിരെ.
One Thought to “ചിലയ്ക്കുന്നതെന്തെൻ കിളിയേ (കവിത): പുലരി”
Leave a Comment Cancel reply
More News
-
ഗസല്‍-ഖവ്വാലി സംഗീതത്തിന്റെ പ്രചാരകന് മുത്തലിബ് മട്ടന്നൂരിന് ഖത്തറിലെ സംഗീതാസ്വാദകരുടെ ആദരം
ദോഹ: ഗസലും ഖവ്വാലിയും ഹൃദയസ്പര്‍ശിയായ ആലാപനത്തിലൂടെ ഖത്തറിലെ സംഗീതാസ്വാദകരിലേക്ക് എത്തിച്ച ഗായകനും സാമൂഹ്യപ്രവര്‍ത്തകനുമായ മുത്തലിബ് മട്ടന്നൂരിനെ ഖത്തറിലെ സംഗീതാസ്വാദകര്‍ ആദരിച്ചു. മലയാളത്തിന്റെ... -
പ്രവാസി വെല്‍ഫെയര്‍ നോര്‍ക്ക കാമ്പയിന് ആരംഭിച്ചു
ദോഹ (ഖത്തര്‍): സംസ്ഥാന സർക്കാർ സ്ഥാപനമായ നോർക്ക റൂട്ട്സ് ലോകമെമ്പാടുമുള്ള പ്രവാസി കേരളീയർക്കായി ഏർപ്പെടുത്തിയിരിക്കുന്ന ഐഡി കാർഡുകളുടെയും ഇൻഷ്വറൻസ് പദ്ധതികളുടെയും സംസ്ഥാന... -
വിജിലൻസ് റെയ്ഡ് ചോർത്തുന്നവർക്കെതിരെ നടപടി വേണം: കെ. ആനന്ദകുമാർ
തിരുവനന്തപുരം: സംസ്ഥാന വിജിലൻസ് വകുപ്പിന്റെ റെയ്ഡ് നീക്കങ്ങൾ തകർക്കാൻ മോട്ടോർ വാഹന വകുപ്പിലെ ചില ഉദ്യോഗസ്ഥർ ശ്രമിച്ചുവരുന്നതായ വാർത്തകൾ അത്യന്തം ഗൗരവതരവും...

If you listen the bird closely, the Kili is saying something so sweet. Pay close attention Kili. Its video is even so sweeter.