170 വർഷം പഴക്കമുള്ള കപ്പലിൻ്റെ അവശിഷ്ടങ്ങൾ കണ്ടെത്തി

ഒലാൻഡ്: പത്തൊൻപതാം നൂറ്റാണ്ടിൽ മുങ്ങിയ കപ്പലിൻ്റെ അവശിഷ്ടങ്ങൾ സ്വീഡനടുത്ത് ബാൾട്ടിക് കടലിൽ നിന്ന് കണ്ടെടുത്തു. കപ്പലിൽ ഷാംപെയ്ൻ കുപ്പികൾ, മിനറൽ വാട്ടർ, പോർസലൈൻ (സെറാമിക്) എന്നിവ നിറഞ്ഞിരുന്നു.

സ്വീഡനിലെ ഒലാൻഡിൽ നിന്ന് 37 കിലോമീറ്റർ തെക്ക് ഭാഗത്തായിരുന്നു അവശിഷ്ടം. 170 വർഷം മുമ്പാണ് ഈ കപ്പൽ മുങ്ങിയത്. കഴിഞ്ഞ 40 വർഷമായി ബാൾട്ടിക് കടലിലെ കപ്പൽ അവശിഷ്ടങ്ങളുടെ ഫോട്ടോ എടുക്കുന്നുണ്ടെന്ന് അവശിഷ്ടങ്ങൾ കണ്ടെത്തിയ പോളിഷ് മുങ്ങൽ വിദഗ്ധൻ സ്റ്റാച്ചുറ പറഞ്ഞു. ഇതാദ്യമായാണ് ഒരു കപ്പലിൽ നിന്ന് നൂറിലധികം കുപ്പി മദ്യം കണ്ടെത്തുന്നത്. സ്‌റ്റാച്ചുറയുടെ കമ്പനി പുറത്തിറക്കിയ പത്രക്കുറിപ്പിൽ, അവശിഷ്ടങ്ങൾ വളരെ നല്ല നിലയിലാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

Leave a Comment

More News