രാജ്യത്ത് തൊഴിലാളിപക്ഷ സർക്കാരുകൾ രൂപപെടണം: ജ്യോതിവാസ് പറവൂർ

എഫ്ഐടിയു സംസ്ഥാന സമ്മേളനം സ്വാഗതസംഘം ഓഫീസ് പട്ടിക്കാട് സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ഉദ്ഘാടനം ചെയ്യുന്നു

മലപ്പുറം: പട്ടിക്കാട് തൊഴിലവകാശങ്ങൾ നിലനിർത്തുന്നതിനായുള്ള ശക്തമായ പോരാട്ടങ്ങൾ രാജ്യമെമ്പാടും നടന്നുവന്നിരുന്ന കാഴ്ചയാണ് നാം കണ്ടത് കേന്ദ്ര സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നിലപാടുകൾ വിവിധ സംസ്ഥാന സർക്കാരുകളും തുടരുന്ന ഇത്തരം സാഹചര്യത്തിൽ രാജ്യത്ത് തൊഴിലാളിപക്ഷ സർക്കാരുകൾ രൂപപെട്ട് വരണമെന്ന് പെരിന്തൽമണ്ണയിൽ ആഗസ്റ്റ് 31 സെപ്റ്റംബർ 01 തീയതികളിൽ നടക്കുന്ന എഫ് ഐ ടി യു സംസ്ഥാന സമ്മേളനത്തിൻ്റെ സ്വാഗത സംഘം ഓഫീസ് ചുങ്കത്ത് ഉദ്ഘാടനം ചെയ്തു സംസാരിച്ച സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ പറഞ്ഞു.

സംസ്ഥാന ജനറൽ സെക്രട്ടറി തസ്‌ലീം മമ്പാട്, ഉസ്മാൻ മുല്ലക്കര, എം എച്ച് മുഹമ്മദ്,ഷാനവാസ് കോട്ടയം, കാദർ അങ്ങാടിപ്പുറം, ഹംസ എളനാട്,സെയ്താലി വലമ്പൂർ,വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് നസീറ ബാനു, ജില്ലാ സെക്രട്ടറി ആരിഫ് ചുണ്ടയിൽ, എം ഇ ഷുക്കൂർ, എൻ കെ റഷീദ്, അഫ്സൽ മലപ്പുറം,അത്തിഖ് ശാന്തപുരം, നൗഷാദ് ഏലംകുളം പി ടി അബൂബക്കർ,നുസൈബ ശാന്തപുരം തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്ത സംസാരിച്ചു.

Leave a Comment

More News