മനുഷ്യത്വത്തിന്റെ വലിയ പ്രവർത്തിയാണ് നിർവഹിച്ചത് : പി.സി വിഷ്‌ണുനാഥ്‌ എംഎൽഎ

നവജീവൻ അഭയ കേന്ദ്രം വെൽഫയർ ഓഫീസർ എ. ഷാജിമുവിന് പി.സി വിഷ്‌ണുനാഥ്‌ എംഎൽഎ സ്നേഹാദരം നല്‍കുന്നു

നെടുമ്പന : മനുഷ്യ മനഃസ്സാക്ഷിയെ നടുക്കിയ വയനാട് പ്രകൃതി ദുരന്ത ഭൂമിയിൽ സ്‌തുതൃർഹമായ സേവനം നൽകിയ നവജീവൻ അഭയ കേന്ദ്രം വെൽഫെയർ ഓഫീസർ എ. ഷാജിമുവിന് പി.സി വിഷ്‌ണുനാഥ്‌ എംഎൽഎ സ്നേഹാദരം നൽകി ഉത്‌ഘാടനം ചെയ്‌തു.

“നമ്മളൊക്കെ വെട്ടി പിടിക്കുന്നതിന് ഒരു അർത്ഥവുമില്ല. ആളുകളെല്ലാം കിട്ടിയിട്ടും കിട്ടിയിട്ടും മതിവരാതെ പരക്കം പാച്ചിലാണ്. ഒറ്റ നിമിഷം കൊണ്ട് അവസാനിക്കുന്നതാണ് ഇതെല്ലാം. കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതി ദുരന്തമായിരുന്നു വയനാട്ടിലേത്. എത്ര ആദരിച്ചാലും മതിവരാത്ത മനുഷ്യത്വത്തിന്റെ വലിയ പ്രവർത്തിയാണ് നിർവഹിച്ചത്” എന്ന് അദ്ദേഹം പറഞ്ഞു.

നവജീവൻ മാനേജർ ടി എം ഷെരീഫ് അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സെക്രട്ടറി ബുഹാരി സ്വാഗതവും, നെടുമ്പന ഗ്രാമപഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീമതി ഗിരിജകുമാരി, അനീഷ് യുസുഫ്, പ്രൊഫ. ഹസീന, കൊല്ലം ഇസ്‌ലാമിയ കോളേജ് പ്രിൻസിപ്പാൾ റാഫി വടുതല എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.

സ്നേഹാദരവ് ഏറ്റുവാങ്ങി വെൽഫെയർ ഓഫീസർ എ. ഷാജിമു അനുഭവം പങ്കിട്ടു. നവജീവൻ അഭയ കേന്ദ്രം പബ്ലിക് റിലേഷൻ ഓഫീസർ മിറോഷ് കോട്ടപ്പുറം നന്ദി പറഞ്ഞു.

Leave a Comment

More News