മൂന്നാമത് മകം ജലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു

എടത്വാ : ദ്രാവിഡ പൈതൃക വേദിയുടെ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 29ന് 2 മണിക്ക് എടത്വായിൽ നടത്തപ്പെടുന്ന മൂന്നാമത് മകം ജലോത്സവത്തിന്റെ സ്വാഗത സംഘം ഓഫീസ് എടത്വാ സെന്റ് അലോഷ്യസ് കോളേജിന് സമീപം തുണ്ടിപറമ്പിൽ ബിൽഡിംഗ്സില്‍ ലയൺസ് ക്ലബ് ഓഫ് എടത്വാ ടൗൺ പ്രസിഡന്റ് ഡോ ജോൺസൺ വി ഇടിക്കുള ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് പി എം ഉത്തമൻ അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ബിജു മുളപ്പഞ്ചേരിൽ, ദ്രാവിഡ പൈതൃക വേദി ജനറൽ സെക്രട്ടറി ജി ജയചന്ദ്രൻ, രക്ഷാധികാരി എ ജെ കുഞ്ഞുമോൻ, കെ കെ സുധീർ, കെസി സന്തോഷ്, സി എം കൃഷ്ണൻ, ഷാജി കരുവടിപച്ച, ടി. കെ സതീഷ്കുമാർ, സാബു പൂവക്കാട് എന്നിവർ പ്രസംഗിച്ചു.

Leave a Comment

More News