ഐഎസ്എല്‍ പതിനൊന്നാം സീസണിലെ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഗെയിം ഇന്ന്

കൊച്ചി: തിരുവോണ ദിനമായ ഇന്ന് ഐഎസ്എല്‍ പതിനൊന്നാം സീസണിലെ ആദ്യ മത്സരത്തിനായി കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങും. ആവേശപ്പോരാട്ടത്തില്‍ പൊന്നോണ സമ്മാനം പ്രതീക്ഷിച്ച് ആരാധകര്‍ ഇന്ന് ഗ്യാലറിയിലേക്ക് എത്തും.

വൈകീട്ട് ഏഴരയ്ക്കാണ് പോരാട്ടം. പഞ്ചാബ് എഫ്‌സിയാണ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ എതിരാളികള്‍. വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഇന്നത്തെ മത്സരത്തെ നോക്കി കാണുന്നത്.

തിരുവോണ ദിവസമായതിനാല്‍ സ്റ്റേഡിയത്തിലെ ജീവനക്കാരുടെ ജോലി ഭാരം കുറയ്ക്കാന്‍ സീറ്റ് കപ്പാസിറ്റിയുടെ 50 ശതമാനം മാത്രമേ പ്രവേശനം അനുവദിക്കുകയുള്ളൂ എന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. തിരുവോണ നാളില്‍ ആരാധകര്‍ക്ക് വിജയ മധുരം നല്‍കാന്‍ ഉറപ്പിച്ച് തന്നെയാണ് കേരള ബ്ലാസ്റ്റേഴ്‌സ് കളത്തിലിറങ്ങുന്നത്. തിരുവേണാഘോഷത്തിനിടയിലും കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ ബ്ലാസ്റ്റേഴ്‌സിന്റെ വിജയത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

ഓണ സദ്യയുണ്ട് വിജയത്തിന്റെ മധുരം നേരിട്ടറിയാന്‍ തന്നെയാണ് ആരാധകര്‍ ഇന്ന് സ്‌റ്റേഡിയത്തില്‍ എത്തുന്നത്. ഇവാന്‍ വുകമനോവിച്ചിന് പകരക്കാരനായി പരിശീലകന്‍ മൈക്കില്‍ സ്റ്റാറേ എത്തുന്നു. ക്യാപ്റ്റന്‍ അഡ്രിയാന്‍ ലൂണയ്‌ക്കൊപ്പം പുതുതായി ടീമിലേക്ക് എത്തിയ ഹോസേ ജിമെനെസ്, അലക്‌സാണ്ടര്‍ കോഫ്, നോഹ സധൗയി തുടങ്ങിയ വിദേശ താരങ്ങളും ബ്ലാസ്റ്റേഴ്‌സിനായി കളത്തിലിറങ്ങും.

Leave a Comment

More News