നടിയെ ആക്രമിച്ച കേസ്: കേസ് അട്ടിമറിക്കാന്‍ ദിലീപ് ശ്രമിക്കുന്നു എന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

എറണാകുളം: നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കുന്ന നറ്റന്‍ ദിലീപ് കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു എന്ന ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചു. ദിലീപ് വ്യാജ വാര്‍ത്തകള്‍ കെട്ടിച്ചമക്കുന്നു എന്നാരോപിച്ചാണ് സർക്കാർ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസിലെ ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത് എന്ന് ആവശ്യപ്പെട്ട് ഫയൽ ചെയ്‌ത ഹർജിയിലാണ് സർക്കാർ ഗുരുതര ആരോപണങ്ങൾ ഉയർത്തുന്നത്.

അടിസ്ഥാനരഹിതമായ വാദങ്ങളുയർത്തി കേസിലെ വിചാരണ നീട്ടിക്കൊണ്ടുപോകാൻ ദിലീപ് ശ്രമിക്കുന്നുവെന്ന് സർക്കാർ വാദിച്ചു. വിചാരണ കോടതിയിൽ പ്രോസിക്യുഷൻ സമർപ്പിച്ച തെളിവുകൾ അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും സർക്കാർ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ് മൂലത്തിൽ ചൂണ്ടിക്കാണിച്ചു

Leave a Comment

More News