സൈബർ ആക്രമണം: അർജുൻ്റെ കുടുംബം കമ്മീഷണർക്ക് പരാതി നൽകി

കോഴിക്കോട്: സോഷ്യല്‍ മീഡിയകള്‍ വഴി തങ്ങളെ അധിക്ഷേപിക്കുന്നു എന്ന പരാതിയുമായി ഷിരൂരിൽ ഉരുൾപൊട്ടലിൽ മരിച്ച അർജുൻ്റെ കുടുംബം പോലീസിനെ സമീപിച്ചു. കുടുംബത്തെ അനാവശ്യമായി വേട്ടയാടുകയാണെന്നും സൈബർ ആക്രമണങ്ങൾ അസഹനീയമാണെന്നും പരാതിയിൽ പറയുന്നു. അർജുൻ്റെ സഹോദരി അഞ്ജുവാണ് പരാതി മെഡിക്കൽ കോളേജ് എസിപിക്ക് കൈമാറിയത്. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ കേസ് വിശദമായി അന്വേഷിക്കും.

നേരത്തെ ലോറി ഉടമ മനാഫ് തങ്ങളുടെ കുടുംബത്തിൻ്റെ വികാരം മുതലെടുത്തെന്ന് അർജുൻ്റെ കുടുംബം വാർത്താസമ്മേളനത്തിൽ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ തങ്ങൾ ആക്രമിക്കപ്പെടുകയാണെന്ന് കുടുംബാംഗങ്ങളും വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.

Leave a Comment

More News