നാലപ്പാട്ട് നാരായണ മേനോന്‍റെ ജന്മദിനം ബംഗാള്‍ ഗവര്‍ണര്‍ ഉദ്ഘാടനം ചെയ്തു

മഹാകവി നാലപ്പാട്ട് നാരായണ മേനോന്‍റെ 137ാം ജന്മദിനാഘോഷം പുന്നയൂര്‍ക്കുളത്ത് നടന്ന അനുസ്മരണ വേദിയില്‍ ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഉദ്ഘാടനം ചെയ്തു. നാലപ്പാടന്‍ പുരസ്കാരം ഗവര്‍ണര്‍ സി.വി. ആനന്ദബോസ് ഗാന രചയിതാവ് ശ്രീകുമാരന്‍ തമ്പിക്ക് സമര്‍പ്പിച്ചു. ശ്രീകുമാരന്‍ തമ്പി ലോകം മുഴുവന്‍ അറിയപ്പെടുന്ന കവിയാണെന്ന് ഗവര്‍ണര്‍ വിശേഷിപ്പിച്ചു.

കുന്നത്തൂര്‍ ഹെറിട്ടേജ് മനയില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ സാംസ്കാരിക സമിതി പ്രസിഡന്റ് ടി. പി. ഉണ്ണി അദ്ധ്യക്ഷത വഹിച്ചു. ആമുഖ പ്രഭാഷകന്‍ ടി. മോഹന്‍ ബാബു, പഞ്ചായത്ത് പ്രസിഡന്റ് ജാസ്മിന്‍ ഷഹീര്‍, തപസ്യ സി.സി. സുരേഷ്, സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുള്‍ പുന്നയൂര്‍ക്കുളം എന്നിവര്‍ സംസാരിച്ചു. കണ്‍വീനര്‍ സക്കറിയ ഗവര്‍ണര്‍ക്കു ഫലകം സമ്മാനിച്ചു.

സാംസ്കാരിക സമിതി സെക്രട്ടറി ടി. കൃഷ്ണദാസ് സ്വാഗതവും ട്രഷറര്‍ എ. കെ സതീഷന്‍ നന്ദിയും പറഞ്ഞു.

 

Leave a Comment

More News