നിര്‍ധനനായ യുവാവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നു

ന്യൂയോര്‍ക്ക്: കരള്‍ രോഗം ബാധിച്ച് ഗുരുതരാവസ്ഥയില്‍ രാജഗിരി ആശുപത്രിയില്‍ വെന്റിലേറ്ററില്‍ കഴിയുന്ന യുവാവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സുമനസ്സുകളില്‍ നിന്ന് ചികിത്സാ സഹായം തേടുന്നു.

തൃശ്ശൂര്‍ ജില്ലയിലെ പുത്തന്‍‌ചിറ ഗ്രാമപഞ്ചായത്ത് പത്താം വാര്‍ഡില്‍ വെള്ളൂര്‍ ദേശത്ത് താമസക്കാരനായ തുലാക്കാട്ടും‌പ്പിള്ളി നാരായണന്‍ മകന്‍ വിപിന്‍ (34) ആണ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രിയക്ക് സഹായം തേടുന്നത്.

അടിയന്തരമായി കരള്‍ മാറ്റിവെച്ചാലേ ഈ യുവാവിനെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുവാന്‍ സാധിക്കൂ. ഭാര്യയും ഒന്നര വയസ്സുള്ള മകനുമുണ്ട് ഈ യുവാവിന്. ശസ്ത്രക്രിയക്കും തുടര്‍ ചികിത്സയ്ക്കുമായി ഏകദേശം 50 ലക്ഷം രൂപയാണ് ചെലവ് വരിക. അത്രയും തുക സമാഹരിക്കാന്‍ നിര്‍ധനനായ ഈ യുവാവിന്റെ കുടുംബത്തിന് കഴിയില്ല. വിപിന്റെ ദയനീയാവസ്ഥ മനസ്സിലാക്കി സുഹൃത്തുക്കളും പ്രദേശവാസികളും ചേര്‍ന്ന് വിപുലമായ ഒരു ജനകീയ ചികിത്സാ സഹായ സമിതി രൂപീകരിച്ചിട്ടുണ്ട്.

രക്ഷാധികാരികളായി ബെന്നി ബഹനാന്‍ എം.പി, വി ആര്‍ സുനില്‍‌കുമാര്‍ എം.എല്‍.എ, സുധ ദിലീപ് (വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്), റോമി ബേബി (പുത്തന്‍‌ചിറ പഞ്ചായത്ത് പ്രസിഡന്റ്), ഡേവിസ് മാസ്റ്റര്‍ (ജില്ലാ പഞ്ചായത്ത് മെംബര്‍), സുമിത ദിലീപ് (ബ്ലോക്ക് പഞ്ചായത്ത് മെംബര്‍), മുരളി മഠത്തിപ്പറമ്പില്‍ (ചെയര്‍മാന്‍), കണ്‍‌വീനര്‍ ശൈലജ സന്തോഷം (വാര്‍ഡ് മെംബര്‍), ടി. വൈ ഉബൈദ് (ട്രഷറര്‍) എന്നിവരടങ്ങിയ വിപുലമായ സംഘാടക സമിതിയാണ് ചികിത്സാ സഹായ ധനശേഖരണം ഏകോപിപ്പിക്കുന്നത്.

നിങ്ങളാല്‍ കഴിയുന്ന സംഭാവനകള്‍ ഫെഡറല്‍ ബാങ്കിന്റെ മാള ശാഖയിലേക്ക് അയക്കാവുന്നതാണ്.

Leave a Comment

More News