ആരാധനാലയ നിയമ സംരക്ഷണ സദസ്സ് സംഘടിപ്പിച്ചു

ബാബരി-ഗ്യാൻവാപി-ഷാഹി മസ്ജിദ് സംഘ്‌പരിവാർ പദ്ധതികൾക്ക് കോടതികൾ കൂട്ടുനിൽക്കരുത് എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി മങ്കടപഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും ആരാധനാലയ നിയമ സംരക്ഷണ സംഗമവും സംഘടിപ്പിച്ചു.

മങ്കട മണ്ഡലം പ്രസിഡൻ്റ ഫാറൂഖ് മക്കര പറമ്പ് പരിപാടി ഉദ്ഘാടനം ചെയ്തു . മങ്കട മണ്ഡലം യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് സാദിക്കലി വെള്ളില പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു. മങ്കട മണ്ഡലം വൈസ് പ്രസിഡണ്ട് ഉബൈബ ടീച്ചർ ,പഞ്ചായത്ത് കമ്മിറ്റി ട്രഷറർ മുഹമ്മദ് അലി മങ്കട, പഞ്ചായത്ത് കമ്മിറ്റി അംഗം നാസർ മാസ്റ്റർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.മങ്കട പഞ്ചായത്ത് പാർട്ടി പ്രസിഡൻ്റ് മുസ്തഖീം കടന്ന മണ്ണ അധ്യഷത വഹിച്ചു. പാർട്ടി സെക്രട്ടറി ഹബീബ് പി.പി സ്വാഗതവും പറഞ്ഞു. ഡാനിഷ് മങ്കട , സാജിദുൽ അസീസ് , അലീഫ് കൂട്ടിൽ , യൂസഫ് കടന്നമണ്ണ , ഇഖ്ബാൽ വേരുംപുലാക്കൽ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.

Leave a Comment

More News