അമേരിക്കയിൽ പരിശീലനെത്തിയ ഇന്ത്യൻ ആർമിയിലെ പ്രത്യേക സേനാ ഉദ്യോഗസ്ഥരെ ആദരിച്ചു

ഇന്ത്യ – അമേരിക്ക സംയുക്ത സൈനിക അഭ്യാസത്തിന്റെ പതിനഞ്ചാമത്തെ പതിപ്പായ “വജ്ര പ്രഹാർ” ന്റെ ഭാഗമായി അമേരിക്കയിൽ പരിശീലനെത്തിയ ഇന്ത്യൻ ആർമിയിലെ പ്രത്യേക സേന ഉദ്യോഗസ്ഥരെ ബോയ്‌സി ഇന്ത്യൻ അസോസിയേഷൻ സ്നേഹ വിരുന്ന് നൽകി ആദരിച്ചു.

ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണം, പ്രത്യേക പ്രവർത്തന തന്ത്രങ്ങളുടെ പരസ്പര കൈമാറ്റം മുതലായവ മെച്ചപ്പെടുത്തുകയാണ് ഐഡാഹോ ഓർച്ചാർഡ് കോംബാറ്റ് ട്രെയിനിംഗ് സെൻ്ററിൽ വെച്ച് നടത്തിയ ‘വജ്ര പ്രഹാർ’ സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത് .

ഐഡാഹോയിലെ വിവിധ ഇന്ത്യൻ സംഘടനകൾ പങ്കെടുത്ത പരിപാടിക്ക് മലയാളിയായ മഞ്ജു രാഗേഷ് നേതൃത്വം നൽകി.

വാർത്ത : സുജിത് കെ.സി

 

 

Leave a Comment

More News