കുടുംബ ഖുർആൻ മജ്‌ലിസ് ആരംഭിച്ചു

ദോഹ: സെൻ്റർ ഫോർ ഇന്ത്യൻ കമ്മ്യൂണിറ്റി മദീന ഖലീഫ സോണിന്റെ ആഭിമുഖ്യത്തിൽ കുടുംബങ്ങൾക്ക് വേണ്ടിയുള്ള ഖുർആൻ പഠന വേദിയായ “കുടുംബ ഖുർആൻ മജ്‌ലിസ്” ആരംഭിച്ചു. ബിൻ ഉംറാനിൽ നടന്ന ചടങ്ങിൽ പ്രമുഖ പണ്ഡിതൻ ഡോ. അബ്ദുൽ വാസിഅ് ഉദ്ഘാടനം നിർവഹിച്ചു. സി.ഐ.സി മദീന ഖലീഫ സംഘടിപ്പിച്ച ഖുർആൻ പരീക്ഷകളിൽ ഉന്നത വിജയികളായവർക്കുള്ള സമ്മാനങ്ങൾ അദ്ദേഹം വിതരണം ചെയ്തു.
സോണൽ പ്രസിഡണ്ട് അബ്ദുൽഹമീദ് വി.എൻ അധ്യക്ഷത വഹിച്ചു. ഷമീർ വി.കെ ഖുർആൻ പാരായണം നടത്തി. വൈസ് പ്രസിഡണ്ട് അബ്ദുൽ ജബ്ബാർ ചടങ്ങ് നിയന്ത്രിച്ചു. അബ്ദുൽ കബീർ ഇ.കെ, മുഫീദ് ഹനീഫ, മുഹമ്മദ് നജീം, മുജീബ് റഹ്‌മാൻ, സുഹൈൽ ടി, അബ്ദുസമദ് എ.എം എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.

Leave a Comment

More News