സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി ഇടിച്ചു കയറി; നാല് പെണ്‍കുട്ടികള്‍ക്ക് ദാരുണാന്ത്യം

പാലക്കാട്: കല്ലടിക്കോടിൽ വഴിയരികിലൂടെ നടന്നു പോയിരുന്ന സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞു കയറിയുണ്ടായ അപകടത്തിൽ ​ഗുരുതരാവസ്ഥയിലായിരുന്ന നാല് വിദ്യാർത്ഥികളും മരിച്ചതായി സ്ഥിരീകരിച്ചു.

ഇന്ന് വൈകിട്ട് നാല് മണിയോടെയാണ് നാടിനെ നടുക്കിയ അപകടമുണ്ടായത്. മരിച്ച മൂന്ന് പെണ്‍കുട്ടികളുടെ മൃതദേഹങ്ങളും തച്ചമ്പാറ ഇസാഫ് ആശുപത്രിയിലേക്ക് മാറ്റി. മരിച്ച നാലുപേരും കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ്.

അപകടത്തിൽപ്പെട്ടത്. സ്കൂളിന് സമീപത്ത് വെച്ചാണ് അപകടം ഉണ്ടായത്. സിമൻറ് ലോഡ് കയറ്റി വന്ന ലോറി വിദ്യാർത്ഥികളെ ഇടിച്ചുകയറിയശേഷം റോഡിന് സമീപത്തെ താഴ്ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റ രണ്ട് ലോറി ഡ്രൈവർമാരും മദർ കെയർ ആശുപതിയില്‍ ചികിത്സയിലാണ്.

Leave a Comment

More News