ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ മെംബർഷിപ്പ് ക്യാമ്പയിന് തുടക്കമായി

തൃശൂർ: ഷേമനിധി ഔദാര്യമല്ല അവകാശമാണ് എന്ന തലക്കെട്ടിൽ ടൈലറിംഗ് & ഗാർമെൻ്റ് വർക്കേഴ്സ് യൂണിയൻ സംസ്ഥാന തലത്തിൽ ഫെബ്രുവരി 01 -28 കാലയളവിൽ സംഘടിപ്പിച്ചിട്ടുള്ള മെംബർഷിപ്പ് ക്യാമ്പയിൻ്റെ സംസ്ഥാന തല ഉദ്ഘാടനം എറിയാട് വിമൻസ് അറബിക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ച് സംസ്ഥാന പ്രസിഡൻ്റ് ഹംസ എളനാട് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ജനറൽ സെക്രട്ടറി ഇ എച്ച് ഹനീഫ അദ്ധ്യക്ഷത വഹിച്ചു. എഫ് ഐ ടി യു ജില്ലാ ജനറൽ സെക്രട്ടറി കെ എസ് മെഹ്റുന്നിസ്സ, വാർഡ് മെംബർ നഫീസ അബ്ദുൾ കരീം, ആസിയ മജീദ്, സൈദാലി വലമ്പൂർ എന്നിവർ സംസാരിച്ചു. നഫീസ ഷുഹൈബ്, റംല അബ്ദുൾ കരീം,ഹുസൈൻ എറിയാട്, എ കെ അലിക്കുഞ്ഞി എന്നിവർ നേതൃത്വം നൽകി. യൂണിയൻ തൃശൂർ ജില്ലാ പ്രസിഡൻ്റ് അഷ്റഫ് മങ്ങാട് സ്വാഗതും സെക്രട്ടറി സഫ്ന മൻസൂർ നന്ദിയും പറഞ്ഞു.

Leave a Comment

More News