സോളിഡാരിറ്റി: സാബിക് വെട്ടം പ്രസിഡൻ്റ്, അൻഫാൽ ജാൻ ജന. സെക്രട്ടറി

മലപ്പുറം: സോളിഡാരിറ്റി യൂത്ത് യൂത്ത് മൂവ്മെൻറ് 2025-26 കാലയളവിലേക്കുള്ള ജില്ലാ പ്രസിഡൻ്റായി സാബിക്ക് വെട്ടത്തെയും ജനറൽ സെക്രട്ടറിയായി അൻഫാൽ ജാനെയും തെരഞ്ഞെടുത്തു.

യാസിർ കെ എം,സൽമാൻ ഫാരിസ്, അമീൻ വേങ്ങര, അനസ് മൻസൂർ എം ഐ, ജംഷീദ് കെ, സമീറുള്ള കെ, ഷബീർ കെ. എന്നിവരെ ജില്ലാ സെക്രട്ടറിമാരയും തിരഞ്ഞെടുത്തു.

സെക്രട്ടറിയേറ്റ് അംഗങ്ങൾ: തഹ്‌സീൻ മമ്പാട്, ബാസിത് താനൂർ, സൽമാൻ മുണ്ടുമുഴി.

മലപ്പുറം മലബാർ ഹൗസിൽ നടന്ന തെരഞ്ഞെടുപ്പിന് സോളിഡാരിറ്റി സംസ്ഥാന പ്രസിഡൻ്റ് തൗഫീഖ് മമ്പാടും സംസ്ഥാന സെക്രട്ടറി ഡോ. സഫീർ എ കെയും നേതൃത്വം നൽകി. തെരഞ്ഞെടുപ്പ് കൺവെൻഷനിൽ ഡോ. അബ്ദുൽ ബാസിത് പി പി അജ്മൽ കെ എൻ എന്നിവർ സംസാരിച്ചു. ജമാഅത്തെ ഇസ്ലാമി മലപ്പുറം ജില്ലാ ജനറൽ സെക്രട്ടറി അബൂബക്കർ കെ പി സമാപനം നിർവഹിച്ചു.

Leave a Comment

More News