കേരള ഫീഡ്‌സ് കരുനാഗപ്പള്ളി യൂണിറ്റിലെ കാലിത്തീറ്റ ഫാക്ടറിയിലെ ജീവനക്കാർക്ക് ഫാക്ടറിയിൽ സ്ഥിരം തൊഴിൽ നൽകി

മൃഗസംരക്ഷണ വകുപ്പിന് കീഴിലെ കേരള ഫീഡ്സ് കരുനാഗപ്പള്ളി യൂണിറ്റിന്റെ അത്യാധുനിക കാലിത്തീറ്റ ഫാക്ടറി സ്ഥാപിക്കുന്നതിനായി ഭൂമി വിട്ടു നല്‍കി കരാറില്‍ ഒപ്പിട്ട കുടുംബങ്ങളുടെ നോമികള്‍ക്ക് ഫാക്ടറിയിൽ സ്ഥിര നിയമനം നല്‍കി.

തൊടിയൂര്‍ ഗ്രാമപഞ്ചായത്തിലെ 25 കുടുംബങ്ങളുടെ നോമികള്‍ക്ക് നിയമനം നല്‍കിയതിന്റെ ഉത്തരവ് മന്ത്രി ജെ. ചിഞ്ചുറാണി കൈമാറി. ഏറെ കാലത്തെ നിയമവ്യവഹാരങ്ങള്‍ക്കൊടുവിലാണ് നിയമനത്തിന് വഴിതെളിഞ്ഞതെന്നും പ്രശ്നങ്ങള്‍ നന്നായി പഠിച്ചാണ് സര്‍ക്കാര്‍ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയതെന്നും മന്ത്രി പറഞ്ഞു.

ചടങ്ങില്‍ സി.ആര്‍ മഹേഷ് എം.എല്‍.എ അദ്ധ്യക്ഷത വഹിച്ചു. തദ്ദേശ ഭരണസ്ഥാപന പ്രതിനിധികള്‍, തൊഴിലാളി സംഘടന പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പി ആര്‍ ഡി, കേരള സര്‍ക്കാര്‍

Leave a Comment

More News