ഫിലഡൽഫിയയിലെ എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ വനിതാ വിഭാഗം ലോക പ്രാര്‍ത്ഥനാ ദിനം ആചരിച്ചു

ഫിലഡൽഫിയ: എക്യൂമെനിക്കല്‍ ഫെല്ലോഷിപ്പ് ഓഫ്‌ ഇന്ത്യന്‍ ചര്‍ച്ചസ്‌ ഇന്‍ പെൻസിൽവാനിയ വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ 21-ാമത് ലോക പ്രാർത്ഥനാദിനം സെന്റ് തോമസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ വെച്ച് ആചരിച്ചു.

സമൂഹത്തിലെ അശരണരും ആലംബഹീനരുമായ ജനസമൂഹത്തിന്റെ ഉന്നമനത്തിനായി നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്ത് പ്രവര്‍ത്തിച്ചുവരുന്ന എക്യൂമെനിക്കല്‍ ഫെലോഷിപ്പിന്റെ വഴിത്താരയിലെ നാഴികക്കല്ലുകളിലൊന്നായ ലോക പ്രാര്‍ത്ഥനാ ദിനത്തിന്റെ ഈ വര്‍ഷത്തെ ചിന്താവിഷയം “അവിടുത്തെ സൃഷ്ടികള്‍ അത്ഭുതകരമാണ് (സങ്കീർത്തനം 139:14).” ആയിരുന്നു. കുക്ക് ഐലൻഡിലെ ദുരിതമനുഭവിക്കുന്ന ജനവിഭാഗത്തിനായാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനം ആചരിച്ചത്. പെൻസിൽവാനിയയിലുടനീളമുള്ള 22 എപ്പിസ്കോപ്പൽ പള്ളികൾ ഈ വർഷത്തെ ലോക പ്രാത്ഥനാ ദിനത്തിൽ പങ്കെടുത്തു

ഘോഷയാത്രയോടു കൂടി ആരംഭിച്ച ലോക പ്രാത്ഥന ദിനത്തിലേക്ക് ഈ വർഷത്തെ കോ-ഓര്‍ഡിനേറ്റര്‍മാരായ ഷാന്റി കുരുവിള, സാറ ഐപ്പ്‌ എന്നിവർ ഏവരെയും സ്വാഗതം ചെയ്തു. മുഖ്യാതിഥി ഷാരോൺ മാത്യുസ് കൊച്ചമ്മ നിലവിളക്കു കൊളുത്തി. എക്യൂമെനിക്കൽ ചെയര്‍മാന്‍ റവ. ഫാ. അനിൽ കെ തോമസ്, റിലീജിയസ് ആക്ടിവിറ്റി കോഓർഡിനേറ്റർ റവ. ഫാ. ജേക്കബ് ജോൺ എന്നിവർ ആരാധനക്ക് നേതൃത്വം നൽകി. എക്യൂമിനിക്കൽ ക്വയര്‍ കോ-ഓര്‍ഡിനേറ്റര്‍ തോമസ് എബ്രഹാമിന്റെ നേതൃത്വത്തിൽ മനോഹരമായ ഗാനങ്ങൾ അവതരിപ്പിച്ചു.

അഗാധമായ പാണ്ഡിത്യത്തിലും ലളിതമായ ഭാഷയിലൂടെ വചനം പ്രഘോഷിച്ചത് സെയിന്റ് സ്റ്റീഫൻസ് മാർത്തോമ ചര്‍ച്ച് ഇടവക വികാരി റവ. അരുൺ സാമുവേൽ വര്‍ഗീസിന്റെ പത്നി ഷാരോൺ മാത്യൂസ് ആയിരുന്നു. കുക്ക് ഐലൻഡ് ജനതയെ പ്രതിനിധീകരിച്ച് ഈ വർഷത്തെ മോണോലോഗ് വളരെ മനോഹരമായി ലൈവ് ആയി അവതരിപ്പിച്ചത് എമിലിൻ റോസ് തോമസും അനില ജോർജും ചേർന്നാണ്.

കുക്ക് ഐലൻഡ് തീം ഡാൻസിന് കൊറിയോഗ്രാഫ് ചെയ്തത് ലാസ്യ ഡാൻസ് അക്കാദമി ആശ ആഗസ്റ്റിൻ & ടീമിനോടുള്ള പ്രത്യേകമായ നന്ദി ഭാരവാഹികൾ അറിയിച്ചു. അതോടൊപ്പം, കുക്ക് ഐലൻഡ് ലിറ്റർജിക്കൽ ഡാൻസ് കൊറിയോഗ്രാഫ് ചെയ്ത ഭാരതം ഡാൻസ് അക്കാദമി & ടീമിനോടുള്ള നന്ദിയും രേഖപ്പെടുത്തി. മനോഹരമായി ഗാനാലാപനം നടത്തിയ സെയിന്റ് ജൂഡ് സിറോ-മലങ്കര ഇംഗ്ലീഷ് ക്വയറിനു സ്നേഹത്തിന്റെ ഭാഷയിൽ നന്ദി അർപ്പിക്കുന്നു. ഈ വർഷത്തെ എക്യൂമെനിക്കൽ ലോക പ്രാര്‍ത്ഥനാ ദിനത്തിന് ചൂക്കാൻ പിടിച്ചത് വിമൻസ് ഫോറം കോ-ഓര്‍ഡിനേറ്റര്‍ റിബ ജേക്കബ് ആയിരുന്നു. എംസി ആയി പ്രവര്‍ത്തിച്ച എക്യൂമിനിക്കൽ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റർ മെർലിൻ അഗസ്റ്റിനോടുള്ള നന്ദിയും അറിയിക്കുന്നു.

റവ. ഫാ. അനിൽ കെ തോമസ് (ചെയർമാൻ), റവ. ഫാ. ബാബു മഠത്തിപ്പറമ്പിൽ (കോ-ചെയർമാൻ), റവ. ഫാ. ജേക്കബ് ജോൺ (റിലീജിയസ് ആക്ടിവിറ്റി കോഓർഡിനേറ്റര്‍), സ്വപ്ന സെബാസ്റ്റ്യൻ (സെക്രട്ടറി) , ജെയിൻ കല്ലറക്കൽ ട്രഷറര്‍), സജു വര്‍ഗീസ് (ജോയിന്റ് സെക്രട്ടറി), പി ആര്‍ ഒ ഡാനിയേൽ തോമസ്, ഷൈല രാജൻ (ജോയിന്റ് ട്രഷറര്‍), റിബ ജേക്കബ് (കോ-ഓർഡിനേറ്റർ, വിമന്‍സ് ഫോറം) , ഷാന്റി കുരുവിള (കോ കോർഡിനേറ്റര്‍, വിമന്‍സ് ഫോറം), സാറ ഐപ്പ് ( കോ-കോർഡിനേറ്റര്‍, വിമന്‍സ് ഫോറം), സുമ ചാക്കോ, ലിസി തോമസ്, നിര്‍മ്മലാ ഏബ്രഹാം തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മറ്റികളും നിരവധി വൈദികരുടെയും വനിതാ പ്രതിനിധികളുടെയും സഹകരണവും ഈ വർഷത്തെ ലോക പ്രാർത്ഥനാദിനം വന്‍ വിജയമാക്കിത്തീര്‍ക്കുവാൻ സഹായിച്ചു.

വാർത്ത: ഡാനിയേൽ പി തോമസ് (പി ആര്‍ ഒ)

Leave a Comment

More News