മനോരമ ഹോര്‍ത്തൂസ് ഔട്ട്‌റീച്ച് സാഹിത്യ സായാഹ്‌നം ഡാലസില്‍

ഡാലസ്: മലയാള മനോരമ കഴിഞ്ഞ വര്‍ഷം തുടക്കമിട്ട സാഹിത്യസാംസ്‌ക്കാരികോത്‌സവമായ  മനോരമ ഹോര്‍ത്തൂസിന്റെ അമേരിക്കയിലെ ആദ്യത്തെ ഔട്ട്‌റീച്ച് പ്രോഗ്രാം മെയ് 4 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ഇര്‍വിംഗ് പസന്ത് ഓഡിറ്റോറിയത്തില്‍ വച്ചു നടക്കും. മലയാള മനോരമ എഡിറ്റോറിയല്‍ ഡയറക്ടര്‍ ശ്രീ. ജോസ് പനച്ചിപ്പുറം ഉത്ഘാടനം ചെയ്യുന്ന  സാഹിത്യസാഹ്‌നചടങ്ങില്‍ ഡാലസ് മലയാളി അസോസിയേഷന്‍ പ്രസിഡന്റ് ജുഡി ജോസ് അദ്ധ്യക്ഷത വഹിക്കും.

കഥ, കവിത, അമേരിക്കയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന മലയാളസാഹിത്യത്തെക്കുറിച്ചുള്ള നിരീക്ഷണങ്ങള്‍, വിമര്‍ശനങ്ങള്‍, സാംസ്‌ക്കാരികരംഗത്തെ മലയാളികളുടെ ഇടപെടലുകള്‍ എന്നീ വിഷയങ്ങളെക്കുറിച്ചു പ്രമൂഖര്‍ സാംസാരിക്കും. .

എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ബിനോയി സെബാസ്റ്റ്യന്‍,  ഫോമാ സൗത്ത് വെസ്റ്റ് പ്രസിഡന്റ് ബിജു ലോസണ്‍, ഫോമാ മുന്‍ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍, അസോസിയേഷന്‍ ഡയറക്ടര്‍ തോമ്മച്ചന്‍ മുകളേല്‍ തുടങ്ങിവര്‍ സംസാരിക്കും.  അസോസിയേഷന്‍ ചീഫ് ഡയറക്ടറായ ഡക്സ്റ്റര്‍ ഫെരേരയാണ് പ്രോഗ്രം കോര്‍ഡിനേറ്റര്‍.

താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഡക്സ്റ്റര്‍ ഫെരേര: 9727684652, ജൂഡി ജോസ്: 4053260190

Leave a Comment

More News