ജാക്സൺ ഹൈറ്റ് സെന്റ് മേരീസ് ഇടവക മദേഴ്സ് ഡേ ആചരിച്ചു

ന്യൂയോർക്ക്: ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തോഡോക്സ് ദേവാലയത്തിൽ മെയ് 11-ന് മദേഴ്സ് ഡേ ആചരിച്ചു. അതിനോടനുബന്ധിച്ച് ഇടവകയിലെ അമ്മമാരെ സമ്മാനങ്ങൾ നൽകി ആദരിച്ചു.

ആഞ്ചലീന ജേക്കബിന്റെ പ്രാർത്ഥനാ ഗാനത്തോടെ ആരംഭിച്ച യോഗത്തിൽ ഇടവക വികാരി ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. സെന്റ് ജോൺസ് യൂണിവേഴ്സിറ്റി സൈക്കോളജി വിഭാഗം പ്രൊഫസർ ഡോ. മിനി പോത്തൻ മുഖ്യാതിഥിയായിരുന്നു.

ഒരു പെൺകുഞ്ഞിൽ ബാല്യം മുതൽ ഉണ്ടാകുന്ന മാറ്റങ്ങളും അമ്മയാകുന്നതോടെ അവളിൽ ഉണ്ടാകുന്ന ഉത്തരവാദിത്ത ബോധവും വളരെ ലളിതമായി വിവരിച്ച മിനി പോത്തൻ, അമ്മമാരെ ആദരിക്കുവാൻ ഇടവക കാട്ടിയ ശുഷ്കാന്തിയെ ഏറെ അഭിനന്ദിച്ചു.

സണ്‍‌ഡേ സ്കൂളിനെ പ്രതിനിധീകരിച്ച് എലിസബത്ത് മാത്യു, യുവജന സംഘടനകളെ പ്രതിനിധീകരിച്ച് റയാൻ തോമസ്, എമ്മാ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.

ഇടവകയിലെ സജീവ മുത്തശ്ശിമാരായ ഏലിയാമ്മ ജേക്കബും മറിയാമ്മ ബേബിയും മുഖ്യാതിഥിയോടൊപ്പം കേക്ക് മുറിച്ച് ഇടവക ജനങ്ങളുടെ സന്തോഷം പങ്കിട്ടു.

ഇടവക സെക്രട്ടറി ഗീവർഗീസ് ജേക്കബ്, ട്രഷറർ ജോൺ താമരവേലിൽ, സണ്‍‌ഡേ സ്കൂൾ പ്രിൻസിപ്പൽ ബിജി വർഗീസ്, വൈസ് പ്രിൻസിപ്പൽ ശിൽപാ തര്യൻ, യൂത്ത് സെക്രട്ടറി ആൽവിൻ സോട്ടർ തുടങ്ങിയവർ വിവിധ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Comment

More News