സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് വടക്കാങ്ങരയിൽ ജില്ല സെക്രട്ടറി ഷബീർ വടക്കാങ്ങര പതാക ഉയർത്തുന്നു.

മക്കരപ്പറമ്പ് : ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക; അഭിമാന സാക്ഷ്യത്തിന്റെ 22 വർഷങ്ങൾ’ തലക്കെട്ടിൽ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു. വടക്കാങ്ങരയിൽ ജില്ല സെക്രട്ടറി ഷബീർ വടക്കാങ്ങര പതാക ഉയർത്തി. കൂട്ടിലങ്ങാടിയിൽ മുൻ ജില്ല സെക്രട്ടേറിയറ്റ് അംഗം ഷാഫി കൂട്ടിലങ്ങാടി, കടുങ്ങൂത്തിൽ മക്കരപ്പറമ്പ് ഏരിയ സെക്രട്ടറി അഷ്റഫ് സി, പടിഞ്ഞാറ്റുമുറിയിൽ ഏരിയ ജോ. സെക്രട്ടറി ജാബിർ എന്നിവർ പതാക ഉയർത്തി.

Leave a Comment

More News