കണ്ണൂര്‍: അമേരിക്കന്‍ എഴുത്തുകാരന് സാംസി കൊടുമണ്ണിന്റെ ണിന്റെ ‘ക്രൈം ഇന്‍ 1619 അഥവാ അടിമക്കണ്ണിന്റെ നാള്‍വഴികള്‍’ എന്ന നോവലിന്റെ പരിഷ്കരിച്ച പതിപ്പ്, കൈരളി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവലില്‍ (ജവഹര്‍ ഓഡിറ്റോറിയം) വച്ച്, പ്രശസ്ത സംവിധായകന് ബ്ലെസ്സി അമേരിക്കന്‍ പ്രവാസി എഴുത്തുകാരന് അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിനു നല്കി പ്രകാശനം നിര്‍വ്വഹിച്ചു. കൈരളി പബ്ലിഷര്‍ അശോകന്, സിനിമാ ലോകത്തെ പ്രമുഖര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ചരിത്ര സംഭവങ്ങളിലൂടെ അമേരിക്കയിലെ കറുത്ത വംശജരുടെ അല്ലെങ്കില്‍ അടിമകളായിരുന്നവരുടെ കഥ പറയുന്ന സാംസിയുടെ ഈ പുസ്തകം ലോകത്തിലുളള എല്ലാ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടെയും കഥയാണ് അടയാളപ്പെടുത്തുന്നത്. അമേരിക്കയുടെ ചരിത്രത്താളുകളിലൂടെ കടന്നുപോകുന്ന ഈ കൃതി, മലയാളത്തില്‍ ആദ്യമാണെന്നും ഇതൊരു പുതിയ വായനാനുഭവമായിരിക്കും എന്നും പ്രസാധകര് അവകാശപ്പെട്ടു.

