2025 ഫിലഡൽഫിയ പ്രൈമറി ഇലക്‌ഷനില്‍ മലയാളി സാന്നിധ്യം

ഫിലഡൽഫിയ: 2025 ലെ ഫിലഡൽഫിയ പ്രൈമറി ഇലക്‌ഷനില്‍ പ്രിസൈഡിംഗ് ജഡ്ജായി തിരഞ്ഞെടുക്കപ്പെട്ട മലയാളിയായ അരുൺ കോവാട്ടിൻെറ സാന്നിധ്യം ശ്രദ്ധേയമായി.

അരുൺ കോവാട്ട് റിപ്പബ്ലിക്കൻ പാർട്ടി സിറ്റി സർക്കിളിലെ ഉദിച്ചുയരുന്ന നക്ഷത്രം ആണെന്നും പാർട്ടി പ്രഡന്റ് പദവിയിൽ എത്താൻ യോഗ്യനാണെന്നും പെൻസിൽവാനിയ മുൻ സ്പീക്കർ ജോൺ പെരെസ് അഭിപ്രായപ്പെട്ടു.
കഠിന പ്രയത്നങ്ങളിലൂടെ ഉന്നതങ്ങളിൽ എത്തിച്ചേരാൻ അരുൺ കോവാട്ടിന് സാധിക്കട്ടെ എന്ന് റിപ്പബ്ലിക്കൻ പാർട്ടി ചെയർമാൻ വിൻസ് ഫെനർട്ടി ആശംസിച്ചു.

ഫിലഡൽഫിയയിലെ സാമൂഹിക വ്യാവസായിക മേഖലകളിൽ പ്രശസ്തനായ വിൻസെന്റ് ഇമ്മാനുവലിന്റെ ഓഫീസുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചുവരുന്ന അരുൺ കോവാട്ട്, ഏഷ്യാനെറ്റ് ന്യൂസ് ചാനൽ ഫിലഡൽഫിയ ബ്യൂറോയിൽ അമേരിക്ക ഈ ആഴ്ച എന്ന പ്രോഗ്രാം പ്രൊഡ്യൂസർ ഡോ. കൃഷ്ണ കിഷോറിനൊപ്പവും പ്രവര്‍ത്തിച്ചു വരുന്നു.

ട്രൈസ്റ്റേറ്റ് കേരളാ ഫോറം ഓണാഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രോഗ്രാം പ്രൊഡ്യൂസർ എന്ന നിലയിൽ ശ്രദ്ധ നേടിയിട്ടുള്ള അദ്ദേഹം, നിലവിൽ ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ ഫിലഡൽഫിയ ചാപ്റ്റർ പ്രസിഡന്റ് കൂടിയാണ്.

 

Leave a Comment

More News