നോർത്ത് അമേരിക്ക സി‌എസ്‌ഐ സഭ കൗൺസിൽ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രുഷ നിർവഹിച്ചു

ഹൂസ്റ്റൺ: നോർത്ത് അമേരിക്ക സി‌എസ്‌ഐ സഭ കൗൺസിൽ തിരെഞ്ഞെടുത്ത നാലു സുവിശേഷകരുടെ സമർപ്പണ ശുശ്രുഷ 2025 ജൂലൈ 10-ന് രാവിലെ 09:30 ടെക്സാസിലെ ഗ്രേറ്റർ ഹ്യൂസ്റ്റണിലെ സെന്റ് തോമസ് സി‌എസ്‌ഐ ചർച്ചിൽ നടന്നു .ഭക്തി നിർഭരമായ ചടങ്ങിനു ദക്ഷിണേന്ത്യൻ സഭ (സിഎസ്ഐ) സിനഡ് മോഡറേറ്റർ റൈറ്റ് റവ. കെ. റൂബൻ മാർക്ക് മുഖ്യ കാര്മീകത്വം വഹിച്ചു.മറ്റുനിരവധി പട്ടകാരും സഹകാർമീകരായിരുന്നു

ഡോ. ബോബി ജോർജ്ജ് തരിയൻ (ഡാളസിലെ സിഎസ്ഐ കോൺഗ്രിഗേഷൻ, ടെക്സസ്)
മിസ്റ്റർ ബ്രയാൻ ടി. മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് inഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ടെക്സസ്)
ഡോ. ബീന മാത്യു (സെന്റ് തോമസ് സിഎസ്ഐ ചർച്ച് ഓഫ് ഗ്രേറ്റർ ഹ്യൂസ്റ്റൺ, ടെക്സസ്)
മിസ്റ്റർ ജോർജ്ജ് ജോൺ (സിഎസ്ഐ ക്രൈസ്റ്റ് ചർച്ച് ഓഫ് കണക്റ്റിക്കട്ട്, സിടി) എന്നിവരാണ് പുതിയ ചുമതലയിൽ പ്രവേശിച്ചത്.

Leave a Comment

More News