ചിങ്ങം: ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് ഭാഗ്യദിവസമായിരിക്കും. കോപം നിയന്ത്രിക്കുന്നത് അനാവശ്യ കലഹങ്ങള്‍ ഒഴിവാക്കാൻ സഹായിക്കും. ആരോഗ്യം മെച്ചപ്പെടും. ഇഷ്ട മേഖലയിൽ പ്രവര്‍ത്തിക്കാന്‍ അവസരമുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പഠനത്തില്‍ മികവ് പ്രകടിപ്പിക്കാൻ കഴിയും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ബന്ധം ദൃഢമാകും.
കന്നി: ഇന്ന് നിങ്ങള്‍ക്ക് അത്ര മെച്ചപ്പെട്ട ദിവസമായിരിക്കില്ല. അലസതയും ഉദാസീനതയും ആരോഗ്യക്കുറവും തൊഴിലിടത്തിൽ തടസവുമുണ്ടാക്കും. മാനസിക ആസ്വസ്ഥ്യം അനുഭവപ്പെട്ടേക്കാം. വസ്തു സംബന്ധമായ വിഷയങ്ങളിൽ ഇടപെടാതിരിക്കുക.
തുലാം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിനമായിരിക്കും. കുടുംബത്തിൽ സന്തോഷം നിറയും. നിങ്ങളുടെ അഭിരുചിക്കിണങ്ങിയതും ആകര്‍ഷകവുമായ വസ്ത്രങ്ങളോ വാഹനങ്ങളോ വാങ്ങും. ഇഷ്ടഭക്ഷണം ലഭിക്കാനും സാധ്യത.
വൃശ്ചികം: ഇന്ന് നിങ്ങൾ കരുതലോടെ സംസാരിക്കണം. ചെറിയ കാര്യങ്ങൾക്ക് പോലും കുടുംബാംഗങ്ങളുമായി കലഹത്തിന് സാധ്യത. ക്ഷമ ശീലമാക്കുക. പ്രതികൂലചിന്തകളെ നിങ്ങളുടെ മികച്ച പ്രവർത്തനങ്ങളെ ദോഷകരമായി ബാധിക്കാന്‍ സാധ്യതയുണ്ട്. വിദ്യാർഥികൾക്ക് അനുകൂലമല്ല.
ധനു: ഇന്ന് ഉദ്ദേശിച്ച കാര്യങ്ങളെല്ലാംതന്നെ നിങ്ങള്‍ക്ക് കൈവരിക്കാന്‍ കഴിയും. ശാരീരികമായും മാനസികമായും നിങ്ങള്‍ ഇന്ന് ഉത്സാഹത്തിമിര്‍പ്പിലാകും. ഇത് നിങ്ങളുടെ ആത്മവിശ്വാസവും ഉന്മേഷവും വര്‍ധിപ്പിക്കും. സമൂഹത്തില്‍ നിങ്ങളുടെ അന്തസ് ഉയരും.
മകരം: ആത്മീയ നിർവൃതിയ്ക്കായി ധാരാളം പണം ചെലവാക്കുന്നത് ഇന്നത്തെ ദിവസം ശ്രദ്ധിക്കുക. നിയമപ്രശ്നങ്ങളടങ്ങിയ ജോലിയില്‍ നിങ്ങള്‍ക്ക് ഇന്ന് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതായി വരും.
കുംഭം: ഇന്ന് നിങ്ങള്‍ക്കനുകൂലമായ ദിവസമാണ്. നല്ല ഗുണാനുഭവങ്ങളുണ്ടാകും. പഴയ ചങ്ങാതിമാരെ കണ്ടുമുട്ടും. പുതിയ പദ്ധതികള്‍ തുടങ്ങും. നിങ്ങളുടെ പ്രണയം തുറന്ന് പറയാൻ മികച്ച ദിനമാണ്.
മീനം: വ്യവസായികൾക്കും ഉദ്യോഗസ്ഥർക്കും മികച്ച ദിനമാണ് ഇന്ന്. നിങ്ങളുടെ ജോലിയും കഴിവും മേലധികാരികളില്‍ മതിപ്പുളവാക്കും. ഇന്ന് നിങ്ങൾക്കൊരു സ്ഥാനക്കയറ്റത്തിനുള്ള സാധ്യത. ഒരു വ്യവസായ സംരംഭകനെന്ന നിലയില്‍ വലിയ നേട്ടമുണ്ടാകും. കുടുംബത്തിലെ സൗഹൃദാന്തരീക്ഷം സന്തോഷിപ്പിക്കും. സമൂഹത്തിന്റെ ഉന്നത പദവികളിലേക്ക് ക്ഷണം ലഭിക്കും.
മേടം: മനോവേദനകൊണ്ടും ചെറിയ ശാരീരിക അസുഖങ്ങള്‍കൊണ്ടും പ്രതികൂലമായ ദിനമാകാം ഇന്ന്. വിരസതയെ അകറ്റി നിർത്തുക. തെറ്റിധാരണകൾ ഉണ്ടാകാൻ സാധ്യത. കടുത്ത കോപം ഇന്നത്തെ ദിവസം നിയന്ത്രിക്കുന്നത് കലഹം ഒഴിവാക്കാൻ സഹായിക്കും. തൊഴിലിടങ്ങളിലെ പ്രശ്നങ്ങൾ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യാൻ ശ്രമിക്കുക.
ഇടവം: ഇന്ന് നിങ്ങള്‍ക്ക് അനുകൂല ദിനമല്ല. ഇന്നത്തെ ദിവസം ആത്മ സംയമനം പാലിക്കണം. ഉന്മേഷക്കുറവ് തോന്നിയേക്കാം. ഉദ്യോഗസ്ഥർക്ക് നല്ല ദിനമല്ല. ആത്മാർഥമായി ചെയ്ത പ്രവൃത്തിയുടെ ഫലം വൈകുന്നത് നിരാശയ്ക്ക് കാരണമായേക്കാം. അമിത ചിന്തകൾ ഒഴിവാക്കാൻ ശ്രദ്ധിക്കുക. ഭക്ഷണകാര്യത്തില്‍ ശ്രദ്ധ പുലർത്തുക. പുതിയ പദ്ധതികൾ ആരംഭിക്കുന്നത് അഭികാമ്യമല്ല.
മിഥുനം: ഇന്ന് നിങ്ങൾക്ക് സന്തോഷവും ഉല്ലാസവും നിറഞ്ഞ ഒരു ദിവസമായിരിക്കും. സമൂഹത്തില്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കും സഹപ്രവര്‍ത്തകര്‍ക്കും ഇടയില്‍ നിങ്ങള്‍ക്ക് ലഭിക്കുന്ന ആദരവും പ്രശസ്തിയും ഇന്ന് വര്‍ധിക്കും. മനോഹരമായ ഒരു സ്ഥലത്തേക്ക് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം യാത്രയ്ക്ക് സാധ്യത. ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മികച്ച രീതിയിലായിരിക്കും.
കര്‍ക്കടകം: സുഹൃത്തുക്കളെ കണ്ടുമുട്ടുമെന്നതിനാൽ നിങ്ങള്‍ക്ക് ഇന്ന് നല്ല ദിവസമായിരിക്കും. കുടുംബാംന്തരീക്ഷം സമാധാനപരവും ഉല്ലാസപ്രദവുമായിരിക്കും. കുറച്ച് നല്ല സന്തോഷകരമായ നിമിഷങ്ങള്‍ ഇന്ന് പ്രതീക്ഷിക്കാം. ഇന്ന് നിങ്ങൾ ചെയ്യുന്ന കാര്യങ്ങളില്‍നിന്നെല്ലാം നിങ്ങള്‍ക്ക് പ്രശസ്തി ലഭിക്കും. ഇന്ന് നിങ്ങളുടെ ആരോഗ്യമനില തൃപ്തികരമായിരിക്കും. ഉദോഗസ്ഥര്‍ക്ക് ഇന്ന് ഗുണകരമായ ദിനം.
