രാശിഫലം (24-12-2025 ബുധന്‍)

ചിങ്ങം: ഇന്നൊരു ശരാശരി ദിവസമായിരിക്കും. വീട്ടിൽ പ്രശ്‍നങ്ങളൊന്നും ഉണ്ടാകുകയില്ല. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്‌ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്‍നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ സജീവമാകുകയൂം പ്രതിബന്ധങ്ങളുണ്ടക്കുകയും ചെയ്തേക്കാം. മേലധികാരികളുമായി ഇടയാതിരിക്കുക. വീട്ടില്‍നിന്നുള്ള മോശം വാര്‍ത്ത നിങ്ങളെ ഉല്‍കണ്‌ഠാകുലനാക്കും. ആരോഗ്യം തൃപ്‌തികരമാവില്ല.

കന്നി: ഇന്ന് വിചാരിച്ചപോലെ കാര്യങ്ങള്‍ നീങ്ങില്ല. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.

തുലാം: ഇന്നത്തെ ദിവസം നിങ്ങൾക്ക് ഒട്ടും എളുപ്പമാവില്ല. പ്രിയപ്പെട്ടവരുമായുള്ള ഇടപെടല്‍ ഒടുവിൽ തര്‍ക്കത്തില്‍ കലാശിക്കാം. പെട്ടന്ന് ദേഷ്യം തോന്നാം. ക്ഷമ പാലിക്കുക.

വൃശ്ചികം: ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നിയേക്കാം. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനേയോ ബന്ധുവിനേയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും ഇന്ന് വിജയം ഉറപ്പ്. ഒരു ചെറിയ യാത്രക്കും സാധ്യത.

ധനു: സന്തോഷകരമായ ദാമ്പത്യജീവിതമോ പ്രണയബന്ധമോ അനുഭവിക്കാനാകും. ജോലിസ്ഥലത്തെ അപ്രതീക്ഷിത വിജയം ആഹ്ളാദത്തിന് കാരണമാകും. ചെറിയ യാത്ര പോവാൻ സാധ്യത. ചെലവ് വർദ്ധിക്കും.

മകരം: ഇന്ന് നിങ്ങൾക്ക് വീഴ്‌ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ സാധ്യതയുണ്ട്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായുള്ള കൂടിക്കാഴ്‌ച സന്തുഷ്‌ടി പകരും.

കുംഭം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കില്ല. ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ആരോഗ്യ പ്രശ്‍നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുനു മുൻപ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കത്ത പ്രശ്‍നങ്ങളില്‍ ഇടപെടരുത്.

മീനം: സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കളേയും സഹപ്രവര്‍ത്തകരേയും സല്‍ക്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്‍പര്യം കാണിക്കും. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. ഒരു ഉല്ലാസ യാത്രക്ക് സാധ്യത കാണുന്നു.

മേടം: കോപം നിയന്ത്രിച്ചില്ലെങ്കില്‍ കുടുംബാംഗങ്ങളുമായി കലഹത്തിലേര്‍പ്പെടേണ്ടിവരും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ ഉണ്ടായേക്കാം. വീട്ടിൽ അധിക ചെലവ് ഉണ്ടാവും. പങ്കാളിയുമായി കലഹത്തിൽ ഏർപ്പെട്ടേക്കാം. മാനസിക പിരിമുറുക്കം ഉണ്ടാവാനും സാധ്യത.

ഇടവം: ഇന്ന് നിങ്ങൾക്ക് നിങ്ങളുടെ സഹപ്രവർത്തകരേയും മേലധികാരികളേയും പങ്കാളികളേയും എതിരാളികളേയും ആകർഷിക്കുന്നതിനും അവരുടെ ആരാധനയും പിന്തുണയും നേടിയെടുക്കുന്നതിനും ഉറപ്പായും സാധിക്കും. വരവിനെക്കാളേറെ ചെലുവുണ്ടാവും.

മിഥുനം: ഇന്നത്തെ ദിവസം അധികഭാഗവും നിങ്ങള്‍ക്ക് അനുകൂലമായിരിക്കില്ല. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാവക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്‍ക്കുക. ചികിത്സാ നടപടിക്രമങ്ങള്‍ നീട്ടി വെക്കുക. തര്‍ക്കങ്ങള്‍ക്കും കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തിക പ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. കോപവും ചെലവും നിയന്ത്രിക്കുക.

കര്‍ക്കടകം: നിങ്ങള്‍ക്ക് ഭാഗ്യം നിറഞ്ഞ ദിവസമായിരിക്കും ഇത്. തൊഴിലില്‍ അല്ലെങ്കില്‍ ബിസിനസില്‍ വിജയം നിങ്ങളെ കാത്തിരിക്കുന്നു. നേട്ടങ്ങളും പ്രശസ്‌തിയും അംഗീകാരവും ഇന്ന് നിങ്ങളെ തേടിയെത്തും. ഇന്ന് നിങ്ങളുടെ ആരോഗ്യവും മെച്ചമായിരിക്കും. വാഹനയോഗവും ഉണ്ട്.

Leave a Comment

More News