രാശിഫലം (01-01-2026 വ്യാഴം)

ചിങ്ങം: നിങ്ങളുടെ ജോലി സാമര്‍ഥ്യത്തേയും ആസൂത്രണമികവിനേയും മേലധികാരികള്‍ അങ്ങേയറ്റം പ്രശംസിക്കും. പിതാവുമായി നല്ലബന്ധം പുലര്‍ത്താനും അദ്ദേഹത്തില്‍ നിന്ന് ആനുകൂല്യങ്ങള്‍ സ്വീകരിക്കാനും ഇന്ന് നിങ്ങള്‍ക്ക് അവസരമുണ്ടാകും. ഭൂമിയും മറ്റ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് ഇന്ന് ഒരു നല്ല ദിവസമാണ്.

കന്നി: ഇന്ന് നിങ്ങള്‍ക്ക് അലസതയും ഉത്സാഹക്കുറവും അനുഭവപ്പെടുന്ന ഒരു ദിവസം ആയിരിക്കും. ദിവസം മുഴുവന്‍ പ്രതികൂല സാഹചര്യങ്ങള്‍ ആയിരിക്കും. പ്രത്യേകിച്ചും നിങ്ങളുടെ കുട്ടികളുടെ ആരോഗ്യം സംബന്ധിച്ച പ്രശ്‌നം നിങ്ങളെ ഏറെ അസ്വസ്ഥനാക്കും.

തുലാം: നിയമവിരുദ്ധമോ അധാർമ്മികമോ ആയ പ്രവര്‍ത്തികളില്‍നിന്ന് അകന്ന് നില്‍ക്കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടായേക്കാം. മറ്റുള്ളവരുമായി വാക്കുതർക്കമുണ്ടായേക്കാം. ചെയ്യുന്ന പ്രവർത്തികളിൽ തെറ്റുപറ്റിയേക്കാം.

വൃശ്ചികം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമായിരിക്കും. സുഹൃത്തുകളുമായി ഒരുപാട് സമയം ചെലവഴിക്കും. ഒരു കൊച്ചു യാത്ര പോകാൻ അവസരം ലഭിക്കും. ജോലി സ്ഥലത്ത് നിന്ന് പേരും പ്രശസ്‌തിയും നേടും. അതുപോലെ ജോലിയിൽ പ്രൊമോഷൻ ലഭിക്കാനും സാധ്യതയുണ്ട്.

ധനു: നിങ്ങളുടെ ശാരീരികവും മാനസികവുമായ ആരോഗ്യം ഇന്ന് മെച്ചപ്പെട്ട അവസ്ഥയിലായിരിക്കും. കുടുംബത്തിലും ജോലിസ്ഥലത്തും സമാധാനപരമായ അന്തരീക്ഷം നിലനില്‍ക്കും. നിങ്ങള്‍ എല്ലാവരോടും അനുഭാവപൂര്‍വം പെരുമാറും. ഒരു ശുഭ വാർത്ത നിങ്ങളെ തേടിയെത്തും.

മകരം: ഈ ദിനം മികച്ച രീതിയില്‍ ആരംഭിക്കുകയും വളരെപ്പെട്ടെന്ന് തന്നെ നിങ്ങളുടെ കഴിവുകളാല്‍ മറ്റുള്ളവരെ നിങ്ങള്‍ അത്ഭുതപ്പെടുത്തുകയും ചെയ്യും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാൻ പറ്റും. വിദ്യാർഥികൾക്ക് ഇന്ന് ഉത്തമ ദിനം.

കുംഭം: ഇന്നത്തെ നിങ്ങളുടെ പെരുമാറ്റത്തിൽ മറ്റുള്ളവർ ആകൃഷ്‌ഠരാകും. ജോലി സ്ഥലത്ത് പുതിയ ദൗത്യം ഏറ്റെടുക്കും. വിവാഹലോചനകൾ വന്നുചേരും. ആരോഗ്യത്തിൽ പ്രത്യേക ശ്രദ്ധ വേണം. വാഹനങ്ങൾ ഉപയോഗിക്കുന്നത് ഇന്ന് കഴിവതും കുറക്കുക.

മീനം: കോപം നിയന്ത്രിക്കുക. എന്ത് കാര്യം പറയുമ്പോഴും രണ്ട് തവണ ആലോചിച്ച് മാത്രം പറയുക. യാത്രക്ക് സാധ്യതയുണ്ട്. വീട്ടിൽ തർക്കമുണ്ടാവാനും അത് നിങ്ങളെ സാരമായി ബാധിക്കാനും സാധ്യതയുണ്ട്. ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായേക്കാം.

മേടം: മാനസിക സമ്മർദം ഉണ്ടായേക്കാം. ചെലവുകൾ വർധിക്കും. നിങ്ങളുടെ ആരോഗ്യം കൂടുതൽ മോശമായേക്കും. പുതിയ ദൗത്യങ്ങൾ ഏറ്റെടുക്കുമ്പോൾ ശ്രദ്ധിക്കുക, കാരണം വിജയം ഉണ്ടാവണമെന്നില്ല. ഇന്ന് പലകാര്യങ്ങൾ നിങ്ങളെ അലട്ടിയേക്കാം. എങ്കിലും ദിവസത്തിൻ്റെ അവസാനത്തിൽ എല്ലാം ശരിയാകും.

ഇടവം: ജോലിയില്‍ തികഞ്ഞ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയും. നിങ്ങൾ കാരണം ജോലി സ്ഥലത്ത് നിങ്ങളുടെ ടീമിന് വിജയം ഉണ്ടാവും. പേരും പ്രശസ്‌തിയും പിടിച്ച് പറ്റും. നിങ്ങളുടെ വാക്‌ചാതുരി മറ്റുള്ളവരെ ആകർഷിക്കും. ചെലവുകൾ നിയന്ത്രിക്കുക.

മിഥുനം: കോപവും സംസാരവും കാരണം നിങ്ങൾ ഇന്ന് പല ആപത്തുകളെയും നേരിടേണ്ടി വരും. സുഹൃത്തുകളുടെ ഇടയിലും വീട്ടിലും നിങ്ങൾ കാരണം ഒരു തർക്കം ഉണ്ടായേക്കാം. പ്രണയിനിയുമായി സമയം ചെലവിടാൻ സാധിക്കും.

കര്‍ക്കടകം: സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കും ഉല്ലാസവേളകള്‍ക്കും സാധ്യത. അവിവാഹിതര്‍ക്ക് വിവാഹത്തെ പറ്റി ചിന്തിക്കാം. താമസിയാതെ നിങ്ങളുടെ ജീവിതപങ്കാളിയെ കണ്ടെത്താന്‍ കഴിഞ്ഞേക്കാം. സാമ്പത്തിക നേട്ടത്തിനും സാധ്യത.

Leave a Comment

More News