കേരള അസോസിയേഷൻ ഓഫ് ന്യൂജെഴ്‌സി (KANJ) ക്ക് നവനേതൃത്വം; വിജയ് നമ്പ്യാർ പ്രസിഡന്റ്

ന്യൂജെഴ്സി: നോർത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിലൊന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജെഴ്‌സി (KANJ) യുടെ പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചു.

2025 ഡിസംബർ ആറിന് ന്യൂജെഴ്‌സി ടാഗോർ ഹാളിൽ ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ സ്വപ്ന രാജേഷിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വാര്‍ഷിക പൊതുയോഗത്തില്‍ തിരഞ്ഞെടുപ്പ് കമ്മീഷൻ അംഗങ്ങളായ ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട് എന്നിവരാണ് 2026 ലേക്കുള്ള പുതിയ കമ്മറ്റി അംഗങ്ങളെ പ്രഖ്യാപിച്ചത്. വിജയ് നമ്പ്യാർ (പ്രസിഡന്റ്), ജോർജി സാമുവൽ (ജനറൽ സെക്രട്ടറി), ഖുർഷിദ് ബഷീർ ( ട്രഷറർ), ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ്‌ ), കൃഷ്ണപ്രസാദ് (ജോയിന്റ് സെക്രട്ടറി), ദയ ശ്യാം (ജോയിന്റ് ട്രഷറർ), അസ്‌ലം ഹമീദ് (മീഡിയ & കമ്മ്യൂണിക്കേഷൻ) , അനൂപ് മാത്യൂസ് രാജു (സ്പോർട്സ് അഫയേഴ്സ് ), നിധിൻ ജോയ് ആലപ്പാട്ട് ( ഐ ടി ഓഫീസർ), രേഖ നായർ (പബ്ലിക് & സോഷ്യൽ അഫയേഴ്സ്), ജയകൃഷ്ണൻ എം മേനോൻ (ചാരിറ്റി അഫയേഴ്സ്), രേഖ പ്രദീപ് (കൾച്ചറൽ അഫയേഴ്സ്), ശ്രീകുമാർ കെ എസ് (യൂത്ത് അഫയേഴ്സ്) എന്നിവരാണ് മറ്റു പുതിയ ഭാരവാഹികൾ.

ജോൺ ജോർജ് ആണ് പുതിയ ട്രസ്റ്റീ ബോർഡ് ചെയർ. സണ്ണി വാലിപ്ലാക്കൽ, ജോസഫ് ഇടിക്കുള, വിജേഷ് കാരാട്ട്, ബൈജു വർഗീസ് എന്നിവരാണ് ട്രസ്റ്റീ ബോർഡ് അംഗങ്ങൾ. സോഫിയ മാത്യു എക്സ് ഓഫീഷ്യോ.

കാൻജിന്റെ 2026 വർഷത്തെ പ്രസിഡന്റായി തെരെഞ്ഞെടുക്കപ്പെട്ട വിജയ് നമ്പ്യാർ മുൻ വൈസ് പ്രസിഡന്റ് കൂടിയാണ്, ഇരുപത്തിയൊന്ന് വർഷമായി ന്യൂജെഴ്‌സിയിൽ താമസിക്കുന്ന വിജയ് കാഞ്ചിന്റെ പല കമ്മറ്റികളിലും വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. നിലവിൽ ഗോൾഡ്മാൻ സാക്സിലെ വെൽത്ത് മാനേജ്മെന്റിന്റെ ഫ്രോഡ് സ്ട്രാറ്റജി നയിക്കുന്നു. മുൻ ട്രഷറർ കൂടിയായ വിജയ് ഒരു മികച്ച ക്രിക്കറ്ററും ന്യൂജേഴ്‌സി ക്രിക്കറ്റ് ലീഗ് അംഗവും ആണ്.

ജോർജി സാമുവേൽ ( ജനറൽ സെക്രട്ടറി ) , ജനറൽ സെക്രട്ടറിയായി ചുമതലയേൽക്കുന്ന ജോർജി, 2025 ൽ ട്രഷറർ ആയിരുന്നു. കാൻജിന്റെ ചാരിറ്റി അഫയേഴ്സ് സെക്രട്ടറി ആയി വളരെ സാമൂഹിക പ്രതിബദ്ധ ഉള്ള പരിപാടികൾ വിജയകരമായി നടത്തി. രണ്ട് ബ്ലഡ് ഡ്രൈവുകൾ ഒരു വർഷം സംഘടിപ്പിക്കാനും, അമേരിക്കയിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ള വീട്ടിലെ കുട്ടികൾക്ക് പഠനത്തിനാവശ്യമായ പുസ്തകവും, ഫുഡ് കളക്ഷൻ ഡ്രൈവും, ഇരുപതോളം അമേരിക്കൻ വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പും വളരെ അധികം സ്വീകാര്യത ലഭിച്ച കാര്യങ്ങൾ ആണ്. റാക്സ്പേസ് ടെക്നോളജിയിൽ അക്കൗണ്ട് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്യുന്ന ജോർജി, ഈസ്റ്റ് ബ്രൂൺസ്വിക്ക് നിവാസിയാണ്,

ഖുർഷിദ് ബഷീർ (ട്രഷറർ), കാൻജ് ഗോട്ട് ടാലന്റ് ലൂടെ ന്യൂജെഴ്സി മലയാളികൾക്ക് മലയാളി സമൂഹത്തിന് സുപരിചിതനാണ് ഖുർഷിദ്. 2025 ഇൽ ഖുർഷിദ് ജനറൽ സെക്രട്ടറി ആയി സേവനം അനുഷ്ഠിക്കുകയും കാൻജ് ഗോട്ട് ടാലന്റ് രണ്ട് ദിവസം രണ്ട് വേദികളിൽ വിജയകരം ആക്കുകയും ചെയ്തു. കാൻജിന്റെ മുൻ ജോയിന്റ് സെക്രട്ടറി, കൾച്ചറൽ അഫയേഴ്സ്, സെക്രട്ടറി തുടങ്ങി വിവിധ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള ഖുർഷിദ് യുണൈറ്റഡ് നേഷൻസിൽ ഐ ടി ഓഫീസർ ആയി ജോലി ചെയ്യുന്നു.

ടോം നെറ്റിക്കാടൻ (വൈസ് പ്രസിഡന്റ് ) , 2013 മുതൽ KANJ പരിപാടികളിൽ സജീവ പങ്കാളിയും വിവിധ നിലകളിൽ കമ്മിറ്റി അംഗമായും സേവനം അനുഷ്ഠിച്ചിരുന്നു. പ്രൊഫഷണലായി സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അദ്ദേഹം നിലവിൽ എർഗോണെക്സ് ടെക്നോളജീസ് ഇൻകിന്റെ സഹസ്ഥാപകനും ചീഫ് പ്രൊഡക്ട് ഓഫീസറുമാണ്. ടോം ഭാര്യ സംഗീതയോടും മക്കളായ മായയോടും അർജുനോടും കൂടി ന്യൂജേഴ്സിയിലെ മനാലപനിൽ താമസിക്കുന്നു.

കൃഷ്ണ പ്രസാദ് (ജോയിന്റ് സെക്രട്ടറി) , ജോയിന്റ് സെക്രട്ടറി ആയി സ്ഥാനമേൽക്കുന്ന കൃഷ്ണ പ്രസാദ് (കെ.പി) കാലിഫോർണിയയിലുള്ള സ്മാർട് എനർജി വാട്ടർ എന്ന കമ്പനിയിൽ സീനിയർ ടെക്നോളജി ഡെലിവറി മാനേജർ ആയി പ്രവർത്തിക്കുന്നു . 2025 ഇൽ ജോയിന്റ് ട്രഷറർ ആയിരുന്നു കൂടാതെ കാൻജ് ഗോട്ട് ടാലന്റ് വിജയത്തിൽ ചുക്കാൻ പിടിച്ചു. KANJ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിൽ അംഗവും IT ഓഫിസർ ആയും പ്രവർത്തിച്ചുട്ടുണ്ട്.

ദയ ശ്യാം ( ജോയിന്റ് ട്രഷറർ), ബ്രിക്‌സ് 4 കിഡ്‌സിൻ്റെ ഫ്രാഞ്ചൈസിയുടെ ബിസിനസ്സ് ഉടമയായും ആശ 4 എഡ്യുക്കേഷൻ എന്ന ചാരിറ്റി ഓർഗനൈസേഷനു വേണ്ടി വാക്ക്/റൺ ഫണ്ട് റൈസർ സംഘടിപ്പിക്കുന്നതിൽ സജീവമായ സന്നദ്ധപ്രവർത്തകയായും ദയ വർഷങ്ങളായി പ്രാദേശിക സമൂഹത്തിൻ്റെ ഭാഗമാണ്. 2025 ഇൽ ദയ ജോയിന്റ് സെക്രട്ടറി ആയി പ്രവർത്തിക്കുകയും കാൻജ് ഗോട്ട് ടാലന്റ് വിജയകരമായി നടത്താൻ ക്രിയൽമകമായി മുന്നിട്ട് നിൽക്കുകയും ചെയ്തു. 2025 നു മുൻപേ ദയ KANJ -ൽ മീഡിയ ആൻ്റ് കമ്മ്യൂണിക്കേഷൻസ് മുന്നോട്ടു നയിച്ചിരുന്നു. കൊല്ലം സ്വദേശിയായ ദയ കുടുംബത്തോടൊപ്പം സൗത്ത് ബ്രൺസ്വിക്കിലാണ് താമസിക്കുന്നത്.സിബിആർഇ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെൻ്റ് മാനേജ്‌മെൻ്റ് കമ്പനിയിൽ ബിസിനസ് ഓപ്പറേഷൻസ് ലീഡായി ദയ പ്രവർത്തിക്കുന്നു.

അനൂപ് മാത്യൂസ് രാജു(സ്പോർട്സ് അഫയേഴ്സ് ).
2025 ൽ കാൻജിന്റെ പ്രവർത്തങ്ങളിൽ മാധ്യമ ശ്രദ്ധ നേടിയെടുത്ത അനൂപ് 2024 ൽ കാൻജിന്റെ എല്ലാ പരിപാടികളിലും കേരള സമൂഹത്തിന്റെ യുവ പ്രാതിനിധ്യം ഉറപ്പാക്കിയിരുന്നു. റട്ഗേഴ്സിൽ എച് ആറിൽ ജോലി ചെയ്യുന്ന അനൂപ് കിങ്സ് ക്രിക്കറ്റ് ലീഗ് അംഗം കൂടിയാണ്. അനൂപ് കുടുംബ സമേതം ബയോണിൽ താമസിക്കുന്നു.

അസ്ലം ഹമീദ് (മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ).
2024 – 25-ല്‍ ഒരു വർഷം ആറോളം കായിക പരിപാടികൾ അഞ്ചു മാസത്തെ കാലയളവിൽ വിജയകരമായി നടത്തിയതിന്റെ ആത്മ വിശ്വാസവുമായാണ് അസ്ലം മീഡിയ ആൻഡ് കമ്മ്യൂണിക്കേഷൻ ചുമതലയിലേക്ക് വരുന്നത്. മികച്ച സാമൂഹിക സംഘാടകനായ അസ്ലം ഗോൾഡ്മാൻ സാക്ക്സിൽ വൈസ് പ്രസിഡന്റ് എഞ്ചിനീയറിംഗ് ആണ്, കുടുംബ സമേതം പ്രിൻസ്റ്റണിൽ താമസം.

നിതിൻ ജോയ് ആലപ്പാട്ട് ( IT ഓഫീസർ). കാൻജ് അക്കാദമിയിലൂടെ മലയാളി സമൂഹത്തിന്റെ പ്രശസ ആർജ്ജിച്ച നിതിൻ, വീണ്ടും IT ഓഫീസറായി ചുമതലേൽക്കുന്നു. കാൻജ് പേരെൻറ് പോർട്ടൽ, യൂത്ത് ഫെസ്റ്റിവിലിന്റെ ഭാഗമായി ഡെവലപ്പ് ചെയ്ത നിതിൻ നോക്കിയയിൽ IT Lead ആയി സേവനമനുഷ്ഠിക്കുന്ന ഇദ്ദേഹം ഓൾഡ് ബ്രിഡ്ജിൽ താമസിക്കുന്നു.

രേഖ നായർ ( പബ്ലിക് ആൻഡ് സോഷ്യൽ അഫയേഴ്സ്). പ്രതിനിധിയായി തെരെഞ്ഞടുക്കപ്പെട്ട രേഖ, ഏതാനും വർഷങ്ങളായി കാൻജിന്റെ വിവിധ കമ്മറ്റികളിൽ പ്രവർത്തിച്ചു വരുന്നു. കാൻജ് ഓണം ഫോക്കസ് ഗ്രൂപ്പ് , ചാരിറ്റി ഫോക്കസ് ഗ്രൂപ്പ് തുടങ്ങിയ വിഭാഗങ്ങളിൽ സജീവ സാന്നിധ്യമായിരുന്ന രേഖ 2025 KANJ NextGen/Yuva പ്രതിനിധി ആയിരുന്നു. Debate ആൻഡ് Argumentation competition, Youth Leadership Program, Business Pitch thudangi നിരവധി പ്രോഗ്രാംസ് youth nu vendi സംഘടിപ്പിച്ചിരുന്നു. ജോൺസൺ ആൻഡ് ജോൺസൺ ആർ ആൻഡ് ഡിയിൽ Principal Scientist ആയി ജോലി ചെയുന്നു.

ജയകൃഷ്ണൻ എം മേനോൻ ( ചാരിറ്റി ആൻഡ് എൻവയ്‌റോൺമെന്റൽ അഫയേഴ്സ്) ചാരിറ്റി വിഭാഗത്തിന്റെ ചുമതല ഏൽക്കുന്ന ജയകൃഷ്ണൻ 2023 മുതൽ കാൻജ് കുടുംബത്തിന്റെ ഭാഗമാണ്. കാരുണ്യ പദ്ധതികളുടെ ചുമതലക്കാരനായി സ്ഥാനമേൽക്കുന്ന ജയകൃഷ്ണനെ കാത്തിരിക്കുന്നത് കാൻജിന്റെ നിരവധി സേവന പദ്ധതികളാണ് . Brillio Services കമ്പനിയിൽ Product and Delivery Manager ആയി ജോലി ചെയ്യുന്നു. ഫ്രാങ്ക്‌ളിൻ പാർക്കിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

രേഖ പ്രദീപ് – കൾച്ചറൽ സെക്രട്ടറി ആയി സ്ഥാനമേല്കുന്ന രേഖ പ്രദീപ് വർഷങ്ങളായി കാൻജ് കുടുംബാംഗമാണ്. 25 വർഷമായി ന്യൂ ജേഴ്സിയിൽ കുടുംബമായി താമസിക്കുന്നു. സ്കൂൾ തലം മുതൽ ക്‌ളാസിക്കൽ നൃത്തം അഭ്യസിച്ചിട്ടുള്ള രേഖയുടെ നേതൃത്വത്തിലുള്ള ‘Team Mudra’ വിവിധ സാംസ്കാരിക വേദികളിൽ ശ്രദ്ധേയമായ നൃത്ത പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. ന്യൂ ജേഴ്സിയിൽ പ്രവർത്തിക്കുന്ന Fourans LLCയിലെ HR കൺസൾട്ടന്റാണ്.

ശ്രീകുമാർ കെ.എസ്സ് ( യൂത്ത് അഫയേഴ്‌സ്) യൂത്ത് അഫയേഴ്‌സിന്റെ ചുമതല ഏറ്റെടുക്കുന്ന ശ്രീകുമാർ കഴിഞ്ഞ നാലഞ്ചു വർഷങ്ങളായി കാഞ്ചിന്റെ സജീവ പ്രവർത്തകനാണ്. SAP America യിൽ Chief Development Architect ആയി ജോലി ചെയ്യുന്ന ശ്രീകുമാർ, സ്വന്തം നിലയിലും മറ്റുള്ള സന്നദ്ധ സംഘടകൾക്ക് വേണ്ടിയും യുവജന കലാ സാംസ്‌കാരിക പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്. ബ്രിഡ്ജ് വാട്ടറിൽ കുടുംബത്തോടൊപ്പം താമസിക്കുന്നു.

2026 ജനുവരി 26th ന് ടാഗോർ ഹാളിൽ നടക്കുന്ന വിജയ് നമ്പ്യാരുടെ നേതൃത്വത്തിലുള്ള കമ്മറ്റിയുടെ പ്രവർത്തനോദ്‌ഘാടനവും ന്യൂയർ – റിപ്പബ്ലിക്ക് ആഘോഷങ്ങളിലേക്കും എല്ലാവരെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു, – https://www.kanj.org/event-details/kanj-new-year-celebrations

മുൻ പ്രസിഡന്റുമാരും കമ്മറ്റി മെമ്പേഴ്‌സും സാമൂഹിക സാംസ്കാരിക മേഖലകളിലെ വിവിധ നേതാക്കളും പുതിയ കമ്മറ്റിക്ക് ആശംസകൾ അർപ്പിക്കുകയും എല്ലാവിധ പിന്തുണയും അറിയിക്കുകയും ചെയ്തു,

കാഞ്ചിന്റെ വളർച്ചയ്ക്ക് ആവശ്യമായ എല്ലാവിധ പ്രവർത്തനങ്ങൾക്കും നിങ്ങളുടെ എല്ലാവരുടെയും പിന്തുണ ഉണ്ടാവണമെന്ന് നിയുക്ത പ്രസിഡന്റ് വിജയ് നമ്പ്യാര് അഭ്യർഥിച്ചു.

വിവരങ്ങൾക്ക് കടപ്പാട് – ജോർജി സാമുവൽ.

വാർത്ത – ജോസഫ് ഇടിക്കുള.

Leave a Comment

More News