ജോർജ് വർഗീസ് (88) ഡാളസിൽ അന്തരിച്ചു

ഡാളസ്: കലഞ്ഞൂർ | ജോയ് വില്ല കായംകുളം സ്വദേശിയും ഡാളസിലെ കരോൾട്ടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമായ ബ്രദർ ജോർജ് വർഗീസ് (ജോർജുകുട്ടി – 88 വയസ്സ്) 2026 ജനുവരി 5-ന് രാത്രി 10:45-ന് (ഡാളസ് സമയം) അന്തരിച്ചു . കഴിഞ്ഞ ഏതാനും വർഷങ്ങളായി അദ്ദേഹം വാർദ്ധക്യസഹജമായ അസുഖങ്ങളാൽ വിശ്രമത്തിലായിരുന്നു.

റാഞ്ചി ഇലക്ട്രിസിറ്റി ബോർഡിലെ ദീർഘകാല സേവനത്തിന് ശേഷം വിരമിച്ച അദ്ദേഹം കായംകുളത്തും തുടർന്ന് ഡാളസിലും താമസിച്ചുവരികയായിരുന്നു. ദൈവമഹത്വത്തിനായി ജീവിച്ച മാതൃകാപരമായ ഒരു ക്രിസ്തീയ ജീവിതത്തിനുടമയായിരുന്നു അദ്ദേഹം. സുവിശേഷകരെയും പ്രയാസമനുഭവിക്കുന്ന വിശുദ്ധരെയും ഉദാരമായി സഹായിക്കുന്നതിൽ അദ്ദേഹം എന്നും മുൻപന്തിയിലായിരുന്നു.

ഭാര്യ: സിസ്റ്റർ ഗ്രേസി ജോർജ് (പരേതനായ ഇവാഞ്ചലിസ്റ്റ് സി. എം. വർഗീസിൻ്റെ മകൾ, പള്ളിക്കൽ, കായംകുളം).

മക്കളും മരുമക്കളും:
സുമ & എ. ഒ. കോശി (അനി), മിനസോട്ട
വർഗീസ് പി. ജോർജ് (ബാബു) & ഷേർളി, ഡാളസ്
ജോൺസൺ പി. ജോർജ് (സജി) & റെനി, ഡാളസ്
കൊച്ചുമക്കൾ: നിമ്മി & കോളിൻ, നോബിൾ & ടാനിയ, നാൻസി, ആഷർ, അബിഗേൽ, ജോനാഥൻ, ഡേവിഡ്.

കൊച്ചുമകൻ്റെ മകൻ: റസ്സൽ ജോർജ്

സംസ്‌കാര ശുശ്രൂഷ: രാവിലെ 10:00 മണിക്ക് കാറോൾട്ടണിലെ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (Believers’ Bible Chapel, 2116 Old Denton Road, Carrollton, TX 75006) വെച്ച് നടക്കും.

സംസ്‌കാരം : ഉച്ചയ്ക്ക് 1:30-ന് ലൂയിസ്‌വില്ലിലുള്ള ഓൾഡ് ഹാൾ സെമിത്തേരിയിൽ (Old Hall Cemetery, 1200 McGee Ln, Lewisville, TX 75077).

ലൈവ് സ്ട്രീം (Livestream): സംസ്‌കാര ശുശ്രൂഷകൾ താഴെ കാണുന്ന ലിങ്ക് വഴി തത്സമയം വീക്ഷിക്കാവുന്നതാണ്: https://youtube.com/live/-2dzExxl06c

പുഷ്പചക്രങ്ങൾ അയക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ പറയുന്ന വിലാസത്തിൽ ജനുവരി 10-ന് മുൻപായി എത്തിക്കേണ്ടതാണ്: Dalton & Sons Funeral Home, 1550 N Stemmons Fwy, Lewisville, TX 75057.

Leave a Comment

More News