രാശിഫലം (09-01-2026 വെള്ളി)

ചിങ്ങം: ഇന്ന് നിങ്ങൾക്ക് ഒരു സമ്മിശ്ര ദിവസമായിരിക്കും. കുടുംബത്തോടൊപ്പം ഒരു നല്ല ദിവസം ചെലവിടാൻ കഴിയും. അസാധാരണമായി ഒന്നും ഉണ്ടാവില്ല. പ്രതിസന്ധി ഘട്ടങ്ങളിൽ കുടുംബം കൂടെയുണ്ടാകും. സാമ്പത്തികപരമായി ഇന്ന് നല്ല ദിവസമല്ല. പുതിയ ബന്ധങ്ങള്‍ ലഭിക്കും. ജോലിയില്‍ നിങ്ങള്‍ കുറച്ചുകൂടി അച്ചടക്കം പലിക്കുക.

കന്നി: നിങ്ങളുടെ വിനയപൂർവലുള്ള പെരുമാറ്റവും, മിതഭാഷണവും മറ്റുള്ളവരെ ആകര്‍ഷിക്കും. ഇത് പല വിധത്തില്‍ നിങ്ങള്‍ക്ക് ഗുണകരമാകും. യാദൃശ്ചികമായ ഒരു ചിന്ത നിങ്ങളുടെ ലോകവീക്ഷണത്തില്‍ തന്നെ മാറ്റമുണ്ടാക്കാം. ശാരീരികമായും മാനസികമായും നിങ്ങളിന്ന് തികച്ചും ആരോഗ്യവാനായിരിക്കും. ചില നല്ല വാര്‍ത്തകള്‍ നിങ്ങളെ കാത്തിരിക്കുന്നു. ഇന്ന് നിങ്ങളുടെ കുടുംബജീവിതവും സന്തോഷപ്രദമായിരിക്കും.

തുലാം: ഇന്ന് അത്ര നല്ലദിവസമല്ലാത്തതുകൊണ്ട് കൂടുതല്‍ ശ്രദ്ധിക്കുക. ഇന്ന് നിങ്ങളുടെ അരോഗ്യം സ്ഥിതി മോശമായിരിക്കും. ആലോചിച്ച് മാത്രം മറ്റുള്ളവരോട് സംസാരിക്കുക. ഉടന്‍ പരിഹാരം കാണേണ്ടതായ പ്രശ്‌നങ്ങള്‍ വന്നുചേരും.

വൃശ്ചികം: നിങ്ങളുടെ ഓഫിസിൽ ഇന്ന് ഒരു മേക്ക് ഓവർ ഇമേജ് വരുത്താന് ശ്രമിക്കും. നിങ്ങൾ ശക്തനും, ഇച്ചാശക്തിയുള്ളവനുമാണ്. നിങ്ങളുടെ പരിശ്രമങ്ങൾ ലക്ഷ്യം കാണാതെ പോകുന്നവയുമല്ല. നിങ്ങൾ സഹപ്രവർത്തകരുമായി പുതിയ പദ്ധതികളിൽ ഏർപ്പെടും. പെട്ടെന്നുള്ള ഒരു യാത്ര ഇന്ന് നിങ്ങളെ കൂടുതൽ സന്തോഷവാനാക്കും.

ധനു: ഇന്ന് നിങ്ങൾക്ക് ഭാഗ്യമുള്ള ദിവസമായിരിക്കും. പ്രശംസകൾ നിങ്ങളെ തേടിയെത്തും. ഏറ്റെടുത്ത ജോലികള്‍ വിജയകരമായി പൂര്‍ത്തിയാക്കുവാനുള്ള തിരക്കിലായിരിക്കും നിങ്ങളിന്ന്. പ്രൊമോഷന്‍ ലഭിക്കാന്‍ സാധ്യതയുണ്ട്. ബിസിനസ് യാത്രക്കും സാധ്യതയുണ്ട്. മുതിര്‍ന്നവരില്‍ നിന്ന് ദീര്‍ഘകാലത്തേക്ക് നേട്ടങ്ങളുണ്ടായേക്കാവുന്ന ഒരു ശുഭവാര്‍ത്ത ലഭിച്ചേക്കാം.

മകരം: സുഹൃത്തുക്കളോടൊപ്പം ധാരാളം സമയം ചെലവഴിക്കാൻ അവസരം കിട്ടും. നിങ്ങളുടെ ധൃതി പിടിച്ച ജോലിക്കിടയില്‍ ഇത് മനസിന് ഉന്മേഷം പകരും. ഒരു യാത്ര പോകാനും സ്ഥലത്ത് നിന്ന് മാറി നിൽക്കാനും സാധ്യത. സാമൂഹികമായി ലഭിക്കുന്ന അംഗീകാരം നിങ്ങളെ പ്രകടമായും അങ്ങേയറ്റം സന്തോഷിപ്പിക്കും.

കുംഭം: ഇന്നത്തെ കാര്യങ്ങള്‍ നിങ്ങളുദ്ദേശിച്ച രീതിയില്‍ തന്നെ ഗുണകരമായിരിക്കും. ശുഭാപ്‌തി വിശ്വാസം പുലര്‍ത്തുക. അല്ലെങ്കില്‍ പ്രതികൂല സാഹചര്യങ്ങളും സാമ്പത്തിക ഞെരുക്കവും നിങ്ങളെ മാനസികമായി തളർത്തും. കുടുംബത്തില്‍ ഒരു വിവാഹം നടക്കാന്‍ സാധ്യത. ചെലവുകള്‍ വര്‍ധിക്കും, അവ നിയന്ത്രിക്കണം.

മീനം: നേട്ടങ്ങളുടെ ഒരു ദിവസമായിരിക്കും നിങ്ങൾക്കിന്ന്. സുഹൃത്തുക്കളോടൊപ്പം ഒരു ചെറിയ യാത്രയ്ക്ക് സാധ്യയുണ്ട്. സുഹൃത്തുകളുമായുള്ള സംഭാഷണം സന്തോഷം നൽകും. നിങ്ങളുടെ സൃഷ്‌ടിപരമായ കഴിവുകള്‍ക്ക് അഭിനന്ദനം കിട്ടും. എഴുത്തുകാരനായാലും, അഭിനേതാവായാലും, നര്‍ത്തകനായാലും നിങ്ങളുടെ കഴിവ് ഇന്ന് പ്രകടമാകും.

മേടം: ഈ ദിവസം നിങ്ങൾക്ക് ധാരാളം അനുകൂല അനുഭവങ്ങൾ ഉണ്ടാകും. തൊഴിൽ രംഗത്ത് വളർച്ചയണ്ടാകും. എല്ലാ ജോലികളും ഇന്ന് നിങ്ങൾ വിജയകരമായി പൂർത്തിയാക്കും.മാത്രമല്ല, ഇന്ന് നിങ്ങള്‍ക്ക് ആവശ്യമായ മനഃസമാധാനവും സംതൃപ്‌തിയും ലഭിക്കും. കുടുംബത്തിൽ നല്ല കാര്യങ്ങൾ സംഭവിക്കും.

ഇടവം: വിദ്യാര്‍ഥികൾക്ക് വളരെ അനുയോജ്യമായ ദിവസമാണ്. പതിവിലും കവിഞ്ഞ വേഗതയില്‍ കാര്യങ്ങളുള്‍ക്കൊള്ളാന്‍ നിങ്ങള്‍ക്ക് സാധിക്കും. എന്നാൽ നിങ്ങളുടെ ആരോഗ്യം അത്ര തൃപ്‌തികരമാവില്ല. ഉദ്ദേശിച്ച ഫലമുണ്ടാവില്ല.

മിഥുനം: ഇന്നത്തെ ദിവസം സംതൃപ്‌തിയുടേയും, സന്തോഷത്തിൻ്റെയും, ആഘോഷങ്ങളുടേതുമായിരിക്കും. കുട്ടികളോടൊപ്പം കൂടുതൽ സമയം ചിലവിടുന്നതിനായി ശ്രമിക്കും. വീട് പുനഃരുദ്ധാരണം ചെയ്യുന്നതിനായി പദ്ധതിയിടും.

കര്‍ക്കടകം: ഇന്ന് നിങ്ങൾക്ക് ഒരു സാധാരണ ദിവസമാണെങ്കിലും നല്ല അനുഭവങ്ങളാകും ഉണ്ടാകും. നിങ്ങളുടെ നിഷേധാത്മക വികാരങ്ങളും വിശ്വാസങ്ങളും ഉപേക്ഷിക്കാനും ഉത്തരവാദിത്തം ഏറ്റെടുക്കാനുമുള്ള സമയമായി. ദാമ്പത്യ ജീവിതം തൃപ്‌തികരമായിരിക്കും. ഒരു സുഹൃത്തിൽ നിന്ന് പ്രതീക്ഷിക്കാത്ത ഒരു സമ്മാനം ഇന്ന് നിങ്ങളെ തേടിയെത്തും.

Leave a Comment

More News