
മലപ്പുറം: പ്രവാസികളുടെ മരണാനന്തര ആനുകൂല്യം വൈകിപ്പിക്കുന്നതിൽ പ്രവാസി വെൽഫെയർ ഫോറം മലപ്പുറം ജില്ലാ കമ്മിറ്റി ആശങ്ക രേഖപ്പെടുത്തി. മരണപ്പെട്ട പ്രവാസിക്ക് കിട്ടേണ്ട ആനുകൂല്യം വർഷം കഴിഞ്ഞിട്ടും കിട്ടാത്തതും വ്യക്തിയെ അറിയിക്കാതെ ക്ഷേമനിധി പെൻഷൻ തടയുന്നതും പ്രവാസികളെ പ്രയാസപ്പെടുത്തുന്നതായും ഫോറം കുറ്റപ്പെടുത്തി. വിഷയത്തിൽ പ്രവാസി വെൽഫെയർ ഫോറം ശക്തമായ പ്രതിഷേധം അറിയിക്കാനും മന്ത്രിക്ക് നിവേദനം നൽകാനും തീരുമാനിച്ചതായി ജില്ലാ പ്രസിഡന്റ് ഹസനുൽ ബന്നയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കമ്മിറ്റി അറിയിച്ചു.
പ്രവാസികളുടെ അവകാശങ്ങളും ആനുകൂല്യങ്ങളും പ്രവാസികളെ ബോധവൽക്കരിക്കുന്നതിനു വേണ്ടി ജനുവരി 24, ശനിയാഴ്ച മലപ്പുറത്ത് വെച്ച് ശിൽപശാല സംഘടിപ്പിക്കുമെന്ന് പ്രവാസി വെൽഫെയർ ഫോറം ജില്ലാ ഭാരവാഹികൾ അറിയിച്ചു.
സി മുഹമ്മദലി, അബ്ദുൽഹമീദ് മങ്കട, കെഎം കുട്ടി വളാഞ്ചേരി, അബ്ദുറസാഖ് വണ്ടൂർ, ഉമർ പൊന്നാനി, അബ്ദുൽ ഹമീദ് കൊണ്ടോട്ടി, അബുല്ലൈസ് മലപ്പുറം, കെ സലീം മഞ്ചേരി, മുഹ്‌സിൻ തിരൂർ എന്നിവർ സംസാരിച്ചു. ജില്ലാ ജനറൽ സെക്രട്ടറി എ.കെ. സെയ്തലവി സ്വാഗതവും മുഹമ്മദലി മാസ്റ്റർ മങ്കട നന്ദിയും പറഞ്ഞു.
