കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ഇന്റഗ്രേറ്റഡ് പിഐസിയു – എൻഐസിയു സെന്റർ ഓഫ് എക്സലൻസ് ഉദ്ഘാടനം ചെയ്തു

കണ്ണൂർ: നവജാത ശിശുക്കൾക്കും കുട്ടികൾക്കും അത്യാധുനിക ക്രിട്ടിക്കൽ കെയർ ചികിത്സ ഉറപ്പാക്കുന്നതിനായി കിംസ് ശ്രീചന്ദ് ആശുപത്രിയിൽ ‘ഇന്റഗ്രേറ്റഡ് പിഐസിയു-എൻഐസിയു സെന്റർ ഓഫ് എക്സലൻസ്’ ആരംഭിച്ചു. കിംസ് കഡിൽസ് മദർ ആൻഡ് ചൈൽഡ് സെന്ററിന്റെ ഭാഗമായി ആരംഭിച്ച പിഐസിയു, എൻഐസിയു എന്നിവയുടെ ഉദ്ഘാടനം പ്രശസ്ത പീഡിയാട്രിക് ലാപ്രോസ്കോപ്പിക് സർജൻ ഡോ. എസ് എം ഭട്ട് നിർവഹിച്ചു. വടക്കൻ കേരളത്തിലെ കുട്ടികളുടെ ആരോഗ്യ സേവന മേഖലയിലെ ഒരു സുപ്രധാന ചുവടുവയ്പ്പാണ് ഈ കേന്ദ്രത്തിന്റെ തുടക്കമെന്ന് കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൻ പറഞ്ഞു.

അത്യാധുനിക വെന്റിലേറ്റർ സംവിധാനങ്ങൾ, നൂതന നിരീക്ഷണ സംവിധാനങ്ങൾ, പരിശീലനം ലഭിച്ച പീഡിയാട്രിക്-നിയോനാറ്റൽ ക്രിട്ടിക്കൽ കെയർ ടീം എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്ന ഇന്റഗ്രേറ്റഡ് പിഐസിയു-എൻഐസിയു സെന്റർ, ഗുരുതരാവസ്ഥയിലുള്ള നവജാത ശിശുക്കൾക്കും കുട്ടികൾക്കും 24 മണിക്കൂറും സമഗ്രമായ ചികിത്സ ഉറപ്പാക്കുമെന്ന് ഡോ. അശ്വിന്‍ പറഞ്ഞു.

കിംസ് കേരള ക്ലസ്റ്റർ സിഇഒ ഫർഹാൻ യാസിൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ, കാർഡിയാക് സയൻസ് ഡയറക്ടറും സീനിയർ കൺസൾട്ടന്റുമായ ഡോ. രവീന്ദ്രൻ പി., പ്ലാസ്റ്റിക്/റീകൺസ്ട്രക്റ്റീവ് & മൈക്രോവാസ്കുലർ സർജറി യൂണിറ്റ് ഹെഡും സീനിയർ കൺസൾട്ടന്റുമായ ഡോ. സുബിൻ ജോസഫ്, പീഡിയാട്രിക്സ് & നിയോനാറ്റോളജി സീനിയർ കൺസൾട്ടന്റ് ഡോ. കെ.പി. അഷ്റഫ്, പീഡിയാട്രിക്സ്/ നിയോനാറ്റോളജി & ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. ശരത് ബാബു എം.വി., പീഡിയാട്രിക്സ് ക്രിട്ടിക്കൽ കെയർ കൺസൾട്ടന്റ് ഡോ. ശിശിര ഫിലിപ്പ്, പീഡിയാട്രിക്സ് അസോസിയേറ്റ് കൺസൾട്ടന്റ് ഡോ. അശ്വിൻ, പീഡിയാട്രിക്സ് & നിയോനാറ്റോളജി കൺസൾട്ടന്റ് ഡോ. സ്വപ്ന ഗംഗാധരൻ തുടങ്ങിയവർ പങ്കെടുത്തു.

Leave a Comment

More News