നിരണം: പുതിയ തലമുറയുടെ മുന്നിൽ സത്യസന്ധതയുടെ പര്യായമാണ് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ഇ ജോൺ ഫിലിപ്പോസ് എന്ന് ഡി സി സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ പറഞ്ഞു. പട്ടം താണുപിള്ളയുടെ തിരു കൊച്ചി മന്ത്രിസഭയിലെ ഭക്ഷ്യ സിവിൽ സപ്ലൈസ് മന്ത്രിയായിരുന്ന ഇ ജോൺ ഫിലിപ്പോസിന്റെ അനുസ്മരണ സമ്മേളനം നിരണത്ത് ഉദ്ഘാടനം ചെയ്യ്ത് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
യോഗത്തിൽ അനുസ്മരണ സമിതി ചെയർമാൻ ജിജു വൈക്കത്തുശ്ശേരി അദ്ധ്യക്ഷത വഹിച്ചു. യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ വർഗീസ് മാമ്മൻ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം സാം ഈപ്പൻ, കേരള കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് രാജു പുളിമ്പള്ളിൽ, നിരണം വലിയ പള്ളി ട്രസ്റ്റി മോഹൻ ജോർജ് മയ്ക്കൽ, സെക്രട്ടറി തോമസ് ഫിലിപ്പ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ജോൺ വാലയിൽ, പി തോമസ് വർഗീസ്, റെയ്ച്ചൽ വർഗീസ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ജോസ് വി ചെറി, ബിന്ദു ജെ വൈക്കത്തുശ്ശേരി, അമ്പിളി ശാമുവേൽ, അനുസ്മരണ സമിതി ജനറൽ കൺവീനർ വർഗീസ് എം അലക്സ്, ബെഞ്ചമൻ തോമസ്, ജേക്കബ് മദനംഞ്ചേരി, റെജി കണിയാങ്കണ്ടത്തിൽ രാജൻ കടപ്പിലാരി, ബിലാഷ് ബഹനാൻ എന്നിവർ പ്രസംഗിച്ചു.
