രാശിഫലം (24-02-2026 ചൊവ്വ)

ചിങ്ങം: ഇന്ന് നിങ്ങളെ കാത്തിരിക്കുന്നത് ഒരു സന്തോഷ വാർത്തയാണ്. ഇന്ന് നിങ്ങളുടെ ദിവസത്തിന്‍റെ പകുതിയിൽ കൂടുതൽ സമയം ജോലിയിൽ ചെലവഴിക്കേണ്ടി വരും. ജോലിസ്ഥലത്ത്‌ ബന്ധങ്ങൾ നിലനിർത്താൻ പക്വതയും പരസ്‌പര ധാരണയും മറ്റും ആവശ്യമാണ്. സാമ്പത്തിക നേട്ടമുണ്ടാകും. ബിസിനസ് കാര്യങ്ങൾക്ക് ഇന്ന് ഉത്തമ ദിവസമാണ്. പ്രതീക്ഷിച്ചതിലും ലാഭം കൈവരും.

കന്നി: ഇന്ന് നല്ല ഒരു ദിവസമായിരിക്കും. പ്രാര്‍ഥന, മതപരമായ അനുഷ്‌ഠാനങ്ങള്‍, ക്ഷേത്ര സന്ദര്‍ശനം എന്നിവയോടെയായിരിക്കും നിങ്ങളുടെ ദിവസം ആരംഭിക്കുക. വിദേശ യാത്രയ്‌ക്ക് സാധ്യത. പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. ഇന്ന് നിങ്ങളെ ഉല്ലാസവാനായി കാണും.

തുലാം: പുതിയ സംരംഭം തുടങ്ങാൻ പറ്റിയ ദിവസമാണ്. ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കും. അത് മൂലം നിങ്ങളുടെ ചുമതലകൾ വർധിക്കുന്നതാണ്. സഹപ്രവർത്തകരുടെ സഹായം ഇന്ന് നിങ്ങൾക്ക് ഗുണം ചെയ്യും. നിങ്ങളുടെ പ്രവൃത്തികൾ ഇന്ന് മറ്റുള്ളവർക്ക് ഗുണമായി മാറും. സന്തോഷകരമായ ഒരു വാർത്ത ഇന്ന് നിങ്ങളെ തേടിയെത്തും.

വൃശ്ചികം: പല കാര്യങ്ങളിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ ഇന്ന് നിങ്ങളെ സമ്മർദ്ദത്തിലാക്കും. പ്രോമോഷനും മറ്റും വേണ്ടി അമിതമായ ജോലി ചെയ്യുന്നത് നല്ലതല്ല. സുഹൃത്തുക്കളോ മറ്റുമായി തുടങ്ങിയ ബിസിനസ് നേട്ടം കൈവരിക്കും. ചെറിയ യാത്രയ്ക്ക്‌ സാധ്യത.

ധനു: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമല്ല. മാനസിക പിരിമുറുക്കം കുറയ്‌ക്കുക. അനാവശ്യ കാര്യങ്ങളിൽ ഇടപ്പെടാതിരിക്കുക. എന്ത് കാര്യം ചെയ്യുമ്പോഴും പല തവണ ചിന്തിച്ച ശേഷം മാത്രം ചെയ്യുക. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ കഠിനാധ്വാനം വേണ്ടി വരും. വൈകുന്നേരം ഒരു സന്തോഷ വാർത്ത തേടിയെത്തും.

മകരം: ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും മറ്റും നിങ്ങളെ സമർദത്തിലാഴ്‌ത്തും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കാൻ കഴിഞ്ഞെന്ന് വരില്ല. മേലുദ്യോഗസ്ഥനുമായി അസ്വാരസ്യങ്ങൾ ഉണ്ടായേക്കാം. സഹപ്രവർത്തകരുമായി നല്ല രീതിയിൽ ഇടപെടാൻ കഴിഞ്ഞെന്ന് വരില്ല. ജീവിത പങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. പ്രതീക്ഷിച്ചതിലും കഠിനമായിട്ടായിരിക്കും ഇന്നത്തെ ദിവസം മുന്നോട്ട് പോവുക.

കുംഭം: കോപം നിയന്ത്രിക്കുക. അനാവശ്യ കാര്യങ്ങളിൽ ഇടപെടാതിരിക്കുക. പേര് ദോഷം വരുന്ന പ്രവർത്തികളിൽ ഏർപ്പെടാതെ നോക്കണം. സ്വത്ത്, വീട് തുടങ്ങിയ വിഷയങ്ങളിൽ തീരുമാനം എടുക്കുമ്പോൾ ശ്രദ്ധാലുവായിരിക്കണം. അമിത ചെലവ് നിയന്ത്രിക്കുക. വിദ്യാർഥികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും.

മീനം: കഠിനാധ്വാനത്തിന് ഇന്ന് നിങ്ങള്‍ ആഗ്രഹിച്ച ഫലം ലഭിക്കും. നിങ്ങൾ തേടുന്നത് എന്താണോ അത് നിങ്ങൾ ഇന്ന് കണ്ടുമുട്ടും. സാമ്പത്തിക നേട്ടമുണ്ടാകും. ഏറ്റെടുത്ത ദൗത്യങ്ങൾ വിജയകരമായി പൂർത്തിയാക്കും. ജീവിത പങ്കാളിയുമായി ഇന്ന് സമയം ചെലവഴിക്കാൻ സാധിക്കും. ഏതാനും നാളുകൾക്ക് ശേഷം ഇന്ന് നിങ്ങളുടെ അടുത്ത സുഹൃത്തിനെ കണ്ടുമുട്ടും. വിനോദ യാത്രയ്‌ക്ക് സാധ്യത.

മേടം: ഇന്ന് നിങ്ങൾക്ക് ഉത്തമ ദിവസമല്ല. അനാവശ്യ കാര്യങ്ങളിൽ ഇടപ്പെടാതിരിക്കുക. ജീവിതപങ്കാളിയുമായി അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായേക്കാം. അവ സംസാരിച്ച് തീർക്കുക. വീട്ടിൽ നിങ്ങൾ കാരണം ഒരു തർക്കമുണ്ടാവും. പ്രതീക്ഷിച്ചതിലും കൂടുതൽ പണം ചെലവാക്കും. ആഗ്രഹിക്കുന്ന കാര്യങ്ങൾ നേടിയെടുക്കാൻ സമയം എടുക്കും.

ഇടവം: അഹന്ത കാരണം യഥാർഥമായ മനോവികാരം പുറത്ത് കാണിക്കാതിരിക്കരുത്‌. കോപം നിയന്ത്രിക്കുക. മാനസിക സംഘർഷം ഒഴിവാക്കാൻ ശ്രമിക്കുക. കണ്ണും കാതും തുറന്ന് ശ്രദ്ധയോടെ പ്രവര്‍ത്തിക്കണം. അമിതമായ വൈകാരികതയോ അയോഗ്യതയോ ഇല്ലെന്ന് മനസിലാക്കേണ്ടതുണ്ട്. ഇല്ലെങ്കില്‍ പ്രശ്‌നങ്ങള്‍ക്ക് മുമ്പില്‍ നിങ്ങള്‍ തളർന്നുപോകും.

മിഥുനം: മാനസിക സംഘർഷത്തിന് താത്‌കാലികമായ ഒരാശ്വാസം ലഭിച്ചേക്കും. നല്ല ഉന്മേഷവും തോന്നിയേക്കാം. ചുരുക്കത്തിൽ ഇന്നത്തെ ദിവസം സന്തോഷകരമായി ചെലവഴിക്കും. സുഹൃത്തുക്കളും പ്രിയപ്പെട്ടവരുമായുള്ള ഒരു ഒത്തുചേരലിനും സാധ്യതയുണ്ട്. പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ ആസൂത്രണം ചെയ്തേക്കും. ചില യാത്രകൾ നടത്താനും സാധ്യത കാണുന്നു. കോപം നിയന്ത്രിക്കുക.

കര്‍ക്കടകം: ഈ ലോകത്തിൽ യോഗ്യതയും കഴിവും പ്രദർശിപ്പിക്കാനുള്ള ഏറ്റവും നല്ല സമയമാണിത്‌. നിങ്ങളുടെ കഠിനാധ്വാനത്തിന് ഇന്നായിരിക്കും പ്രതിഫലം ലഭിക്കുക. മറ്റുള്ളവരുടെ മുമ്പിൽ തലയുർത്തി നിൽക്കാൻ സാധിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവഴിക്കും. പൊതുസത്‌കാരങ്ങളിലും കൂടിച്ചേരലുകളിലും പങ്കുകൊള്ളാനുള്ള സാധ്യതയും കാണുന്നു. ഈ അവസരങ്ങൾ അങ്ങേയറ്റം പ്രയോജനപ്പെടുത്തുകയും തികച്ചും ആസ്വദിക്കുകയും ചെയ്യുക.

Leave a Comment

More News