ചിങ്ങം: ഇന്ന് നിങ്ങൾക്ക് ആത്മവിശ്വാസം കുറവായിരിക്കും. മുമ്പ് ചെയ്‌ത നല്ല പ്രവൃത്തികളുടെ ഫലമെല്ലാം ലഭിക്കും. തൊഴിൽ മേഖലയിൽ പ്രധാനപ്പെട്ട തീരുമാനങ്ങൾ എടുക്കാൻ സാധിക്കും. തൊഴില്‍പരമായി നല്ല ദിവസമായിരിക്കും. വിജയം നിങ്ങളെ തേടിവരും.
കന്നി: ഓടിനടന്ന് ബുദ്ധിമുട്ടാതെ സ്വസ്ഥമായിരിക്കാൻ ശ്രമിക്കുക. നിങ്ങൾക്ക് വേണ്ടി സമയം കണ്ടെത്തും. ജീവീത പങ്കാളിയെ കണ്ടുമുട്ടും. വാക്ക് തർക്കമുണ്ടാകാൻ സാധ്യത. മറ്റുള്ളവരുടെ ആജ്ഞകൾ പാലിക്കുന്നതിന് പകരം കാര്യങ്ങൾ സ്വന്തം രീതിയിൽ നിയന്ത്രിക്കുവാൻ ശ്രമിക്കും.
തുലാം: വ്യാപാരികൾക്ക് ഇന്ന് നല്ല ദിവസമായിരിക്കും. ജോലി സ്ഥലത്ത് സാമാധാനമുണ്ടാകും. തീർഥാടനങ്ങൾക്കോ യാത്രക്കോ സാധ്യതയുണ്ട്. സഹപ്രവർത്തകരിൽ നിന്ന് സഹായം ലഭിക്കും. ജോലികളിൽ പ്രസന്നത പ്രതിഫലിക്കുന്നതാണ്.
വൃശ്ചികം: ഇന്ന് നിങ്ങൾക്ക് ജോലിഭാരം വളരെ കൂടുതലായിരിക്കും. അമിതമായ ജോലി ഭാരവും ഉത്തരവാദിത്തങ്ങളും നിങ്ങളെ മാനസികമായി തളർത്തും. സുഹൃത്തുക്കളുമായി സമയം ചെലവഴിക്കും.
ധനു: ഇന്ന് നിങ്ങൾക്ക് സന്തോഷമുള്ള ദിവസമായിരിക്കും. ദിവസം മുഴുവൻ നിങ്ങൾ ഊർജ്ജസ്വലനും സന്തോഷവാനുമായി കാണും. ചർച്ചകളിൽ ഏർപ്പെടും. സുഹൃത്തുക്കളെ കണ്ടുമുട്ടും. സാഹിത്യ മേഖലയിൽ ഉള്ളവർക്ക് ഇന്ന് നല്ല ദിവസമായിരിക്കും.
മകരം: കച്ചവടക്കാർക്കും ബിസിനസുകാർക്കും ഇന്ന് ലാഭകരമായ ദിവസമായിരിക്കും. സാമ്പത്തിക നേട്ടമുണ്ടാകും. മറ്റുള്ളവരിൽ നിന്ന് പ്രശംസ പിടിച്ചുപറ്റും. സഹപ്രവർത്തകരിൽ നിന്നും പങ്കാളിയിൽ നിന്നും നല്ല വാർത്തകൾ കേൾക്കാൻ ഇടവരും.
കുംഭം: ഇന്ന് നിങ്ങള്‍ക്ക് മോശം ദിവസമാണ്. പുതിയ പദ്ധതികള്‍ ആരംഭിക്കുന്നതും യാത്രകളും ഒഴിവാക്കുക. സ്ത്രീകള്‍ അവരുടെ കര്‍ക്കശസ്വഭാവം മാറ്റിവച്ച് ശാന്തരായിരിക്കാൻ ശ്രമിക്കുക. നിങ്ങളെ പ്രകോപിപ്പിക്കുന്നവരെ ഒഴിവാക്കുക. കലാപരമായ കഴിവുകൾ പൊടിതട്ടിയെടുക്കാൻ നോക്കുക. മറ്റുള്ളവരുമായി ബൗദ്ധിക ചർച്ചകളിൽ ഏർപ്പെടാനും സാധ്യതയുണ്ട്. ചെലവുകളുടെ കാര്യത്തിൽ ശ്രദ്ധ വേണം.
മീനം: വളരെ സങ്കീർണമായ ഒരു ദിവസമായിരിക്കും. മാനസികാവസ്ഥ മാറിക്കൊണ്ടിരിക്കും. ആരോഗ്യം, സമ്പത്ത് തുടങ്ങിയ കാര്യങ്ങളിൽ ശ്രദ്ധാലുവായിരിക്കണം. സർക്കാർ സർവീസിൽ ഉള്ളവർക്ക് പല പ്രശ്‌നങ്ങളും നേരിടേണ്ടി വന്നേക്കാം. സംസാരത്തിൽ ഏർപ്പെടുമ്പോൾ സൂക്ഷിക്കുക. വസ്‌തു, വാഹനം തുടങ്ങിയ ഇടപാടുകളില്‍ ഇന്ന് വളരെ അധികം ജാഗ്രത പാലിക്കണം.
മേടം: ഇന്ന് നിങ്ങൾക്ക് പരിമിതമായ ഫലങ്ങളുടെ ഒരു ദിവസമാണ്. നിങ്ങളുടെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കാനോ അല്ലെങ്കില്‍ പുതിയ ദൗത്യങ്ങള്‍ ഏറ്റെടുക്കാനോ ഇന്ന് ഒരു നല്ല ദിവസമാണ്. തിടുക്കത്തില്‍ തീരുമാനങ്ങളെടുത്ത് നിങ്ങളുടെ ആശയക്കുഴപ്പത്തിലാക്കും. യാത്രകൾക്ക് സാധ്യത. ഏറ്റെടുത്ത ജോലികൾ കൃത്യസമയത്ത് തീർക്കാൻ സാധിക്കും.
ഇടവം: നക്ഷത്രങ്ങള്‍ ഇന്ന് നിങ്ങള്‍ക്കനുകൂലമല്ല. പ്രയോജനപ്രദമായ അവസരങ്ങള്‍ ഇന്ന് നിങ്ങൾക്ക് നഷ്‌ടമായേക്കാം. പുതിയ പദ്ധതികൾ തുടങ്ങാൻ പറ്റിയ ദിവസമല്ല. സഹപ്രവര്‍ത്തകരുമായും സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായും നടത്തുന്ന ചര്‍ച്ചകളില്‍ നിങ്ങള്‍ ആത്മസംയമനം പാലിക്കുമെന്ന് ഉറപ്പ് വരുത്തുക. കോപം നിയന്ത്രിക്കുക.
മിഥുനം: ഇന്ന് നിങ്ങൾക്ക് നല്ല ദിവസമാണ്. ഇന്ന് നിങ്ങളുടെ ഇഷ്‌ടത്തിനനുസരിച്ച് കാര്യങ്ങൾ സ്വതന്ത്രമായി ചെയ്യാൻ കഴിയും. പുതിയ ആശയങ്ങളില്‍ വിരിഞ്ഞ പ്ലാനുകൾ പ്രാവർത്തികമാക്കാൻ സാധാരണ സമയത്തേക്കാൾ കൂടുതൽ സമയം എടുക്കാനിടയുണ്ട്. ശാരീരികവും മാനസികവുമായ ഊർജം ഉണ്ടാകും.
കര്‍ക്കടകം : ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും പ്രതികൂലമായി ബാധിക്കും. ഇത് മാനസിക ശാരീരിക ആരോഗ്യത്തെ ബാധിച്ചേക്കാം. തൊഴില്‍ വിജയത്തിനും തടസം സൃഷ്‌ടിക്കും. ആലോചിക്കാതെയുള്ള തീരുമാനങ്ങൾ ഒഴിവാക്കുക. അമിത സാമ്പത്തിക ചെലവിന് സാധ്യത.
