ടെലിവിഷൻ പരമ്പരകൾ വെറും വിനോദോപാധിയല്ല, സാമൂഹിക മാറ്റത്തിനുള്ള ആയുധം: സീ കേരളം പുതിയ ചർച്ചകൾക്ക് വഴിതുറക്കുന്നു

കൊച്ചി, 27 ഫെബ്രുവരി 2026:  ടെലിവിഷൻ പരമ്പരകൾ കേവലം വിനോദത്തിന് മാത്രമുള്ളതല്ലെന്നും അവ സമൂഹത്തിന്റെ നേർക്കാഴ്ചകളായി മാറണമെന്നുമുള്ള ഉറച്ച നിലപാടുമായി സീ കേരളം. സാമൂഹിക വിഷയങ്ങൾ കൃത്യമായി കൈകാര്യം ചെയ്യുക എന്ന ലക്ഷ്യത്തോടെ ‘കുടുംബശ്രീ ശാരദ’, ‘ദുർഗ്ഗ ‘ തുടങ്ങിയ ജനപ്രിയ പരമ്പരകളിലൂടെ ശക്തമായ സന്ദേശങ്ങളാണ് ചാനൽ പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്.

വ്യക്തിജീവിതത്തിലെ സ്വകാര്യതകളിലേക്ക്, പ്രത്യേകിച്ച് സമൂഹത്തിൽ അറിയപ്പെടുന്നവരുടെയും ഉന്നത സ്ഥാനങ്ങളിൽ ഇരിക്കുന്നവരുടെയും സ്വകാര്യ ഇടങ്ങളിലേക്ക് യൂട്യൂബ് ഇൻഫ്ലുവൻസർമാർ നടത്തുന്ന അനധികൃതമായ കടന്നുകയറ്റം ഇന്ന് വലിയൊരു ചർച്ചാവിഷയമാണ്. ഇത്തരം പ്രവണതകൾ വ്യക്തികളുടെ മാനസികാരോഗ്യത്തെ തകർക്കുകയും പൊതുസമൂഹത്തിന് മുന്നിൽ അവരെ അപഹാസ്യരാക്കുകയും ചെയ്യുന്നു. ഈ ഗൗരവകരമായ വിഷയം സമൂഹത്തിന് മുന്നിൽ അവതരിപ്പിക്കാനാണ് സീ കേരളം തങ്ങളുടെ പരമ്പരകളിലൂടെ ശ്രമിക്കുന്നത്. പരമ്പരകൾ സാമൂഹിക പ്രതിബദ്ധതയുള്ള പ്രമേയങ്ങൾ ഏറ്റെടുക്കുന്നതിലൂടെ പരമ്പരകളുടെ പരമ്പരാഗത രീതികളിൽ മാറ്റം വരുത്താൻ സീ കേരളത്തിന് സാധിച്ചിട്ടുണ്ട്.

വിനോദത്തോടൊപ്പം തന്നെ സമകാലിക പ്രശ്നങ്ങളിൽ ശക്തമായി ഇടപെടുകയും ജനങ്ങളെ ബോധവൽക്കരിക്കുകയും ചെയ്യുക,
കേവലം കാഴ്ചക്കാരെ രസിപ്പിക്കുക എന്നതിനപ്പുറം, സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ പ്രവണതകൾക്കെതിരെ വിരൽ ചൂണ്ടാനും,  മാറ്റങ്ങൾക്കായി നിലകൊള്ളാനുമാണ് സീ കേരളം  എന്നും ആഗ്രഹിക്കുന്നത്.

Leave a Comment

More News