രാശിഫലം (05-03-2026 വ്യാഴം)

ചിങ്ങം: ഇന്ന് നിങ്ങള്‍ ഗുണകരമായ ദിവസമല്ല. ആഗ്രഹിച്ചതെല്ലാം നേടാന്‍ സാധിക്കണമെന്നില്ല. ഇന്ന് കുറഞ്ഞ ഉത്‌പാദനക്ഷമതയുള്ള ദിവസമായിരിക്കും. സാമ്പത്തിക നഷ്‌ടം ഉണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് ചെലവുകള്‍ കുറയ്‌ക്കാന്‍ ശ്രമിക്കുക.

കന്നി: ഇന്ന് നിങ്ങള്‍ക്ക് സമ്മിശ്ര അനുഭവങ്ങളുടെ ദിവസമായിരിക്കും. എന്നാല്‍ സാമ്പത്തികമായി ഇന്ന് നല്ല ദിവസമാണ്. അപ്രതീക്ഷിത മാര്‍ഗങ്ങളില്‍ നിന്നും സമ്പത്ത് ഒഴുകിയെത്തും. കഠിനാധ്വാനത്തിന് ഇന്ന് ഏറെ ഫലം ലഭിക്കും.

തുലാം: ഇന്ന് ഏറ്റവും പ്രയോജനമുള്ള ദിവസമാകും നിങ്ങള്‍ക്ക്. പ്രതീക്ഷിച്ച ജോലിയില്‍ പ്രവേശിക്കാനുള്ള സാധ്യതയുണ്ട്. പ്രത്യാശ നഷ്‌ടപ്പെടാതെ മുന്നോട്ട് നീങ്ങുക. നിങ്ങളുടെ പരിശ്രമം ഫലവത്തായിത്തീരും.

വൃശ്ചികം: ഇന്നത്തെ അനുഭവങ്ങളില്‍ നിന്നും നിങ്ങള്‍ക്ക് ഏറെ പഠിക്കാനുണ്ടാകും. ബിസിനസില്‍ നിന്നും ഏറെ ലാഭം കൊയ്യാന്‍ നിങ്ങള്‍ പഠിക്കും. ഇന്ന് ശത്രുക്കളില്‍ നീരസം സൃഷ്‌ടിക്കും. തെറ്റുകളില്‍ നിന്നും വിട്ടുനില്‍ക്കാന്‍ ശ്രമിക്കുക.

ധനു: നിങ്ങള്‍ക്കിന്ന് ആത്മവിശ്വാസത്തിന്‍റെ ദിവസമായിരിക്കും. സന്തോഷം കൊണ്ട് നിങ്ങളുടെ മാനസിക പ്രായസങ്ങളെല്ലാം മാറും. മാതാപിതക്കളുടെ ഭാഗത്ത് നിന്നും നിങ്ങൾക്ക് നേട്ടങ്ങളുണ്ടാകും. ജോലിസ്ഥലത്ത് മേലധികാരികളുടെ നല്ല അഭിപ്രായം നേടും. ഒരു വ്യവസായ പ്രമുഖനുമായോ അല്ലെങ്കില്‍ ഒരു നിക്ഷേപകനുമായോ ബിസിനസ് സംബന്ധമായ കൂടിക്കാഴ്‌ച അങ്ങേയറ്റം ഫലപ്രദമാകും. ഒരു വാണിജ്യസംരംഭത്തിനാവശ്യമയ ഫണ്ട് സ്വരൂപിക്കാനും നിങ്ങൾക്ക് കഴിഞ്ഞേക്കാം. മറ്റുള്ളവരോട് നിങ്ങള്‍ അധിക സഹായ മനോഭാവം കാണിക്കുമെന്നതിനാല്‍ അവരില്‍ നിന്നും നിങ്ങള്‍ പ്രശംസ നേടും. എല്ലാ ജോലിയും കൃത്യസമയത്ത് പൂര്‍ത്തിയാക്കും. ഉല്ലാസത്തിനും വിനോദത്തിനും ഇഷടം പോലെ സമയം ലഭിക്കും. ഓഫിസ് വിട്ടാല്‍ ഉടനെ നിങ്ങൾ വീട്ടിലെത്തും. സമൂഹത്തിലെ നിങ്ങളുടെ നില ഉയരുകയും നിങ്ങളുടെ ആത്മവിശ്വാസം വര്‍ധിക്കുകയും ചെയ്യും.

മകരം: അവിവാഹിതര്‍ക്ക് ഇന്ന് നല്ല ദിവസം. ഭാവിയെ കുറിച്ച് നിങ്ങളിന്ന് ചിന്തിക്കും. പ്രണയ സാഫല്യത്തിന് സാധ്യത. അവിവാഹിതര്‍ നിങ്ങളുടെ പങ്കാളിയെ കണ്ടെത്തും.

കുംഭം: നീചമായ പ്രവര്‍ത്തികളില്‍ നിന്നും നിങ്ങളിന്ന് മാറിനില്‍ക്കണം. നിങ്ങളുടെ സംസാരവും കോപവും നിയന്ത്രിക്കുക. കുടുംബാംഗങ്ങളുമായുള്ള സംഘർഷം കഴിയുന്നിടത്തോളം ഒഴിവാക്കുക. നിങ്ങൾ ഇന്ന് അമിതമായി പ്രതികരിക്കുന്നവരായേക്കാം. എന്നാല്‍ ക്ഷമ കൈക്കൊള്ളുക.

മീനം: നിങ്ങളുടെ പതിവ് ദിനചര്യകൾ ഇന്ന് ഒഴിവാക്കുക. നിങ്ങൾക്ക് വേഗത്തില്‍ ജോലിയിൽ പ്രവേശിക്കേണ്ടി വന്നേക്കാം. എന്നാല്‍ വിനോദത്തിനായി കുറച്ച് സമയം ചെലവഴിക്കുമെന്ന കാര്യം ഉറപ്പാക്കുക. ഇന്ന് നിങ്ങള്‍ക്ക് സന്തോഷത്തിന്‍റെ ദിനമാണ്. കുടുംബത്തിനൊപ്പം വിനോദ യാത്ര പോകാന്‍ സാധ്യത.

മേടം: മതിയായ കാരണമില്ലാതെ എല്ലാ കാര്യങ്ങളില്‍ നിന്നും നിങ്ങളിന്ന് ഉള്‍വലിയും. നിങ്ങള്‍ മറ്റുള്ളവരുടെ സംഭാവനകളെ മാനിക്കുമെന്ന കാര്യത്തില്‍ സം‍ശയമില്ല. സമപ്രായക്കാരോട് നിങ്ങളുടെ വിജ്ഞാനം പങ്കുവയ്‌ക്കേണ്ടതുണ്ട്. അതുകൂടാതെ നിങ്ങള്‍ ഇന്ന് ചെലവുകളും കുറക്കേണ്ടിവരും.

ഇടവം: ഇന്ന് നിങ്ങള്‍ക്കൊരു സാധാരണ ദിവസമായിരിക്കും. ജോലി സ്ഥലത്ത് ഏതാനും നവീകരണങ്ങള്‍ വരുത്താന്‍ സാധ്യത. അത്തരം ജോലികളിലെല്ലാം നിങ്ങള്‍ പങ്കെടുക്കേണ്ടി വന്നേക്കും. ശത്രുക്കള്‍ നിങ്ങളെ ഏറെ ഭയപ്പെടുന്ന ദിവസമാണിന്ന്.

മിഥുനം: തീരുമാനങ്ങള്‍ കൈക്കൊള്ളാന്‍ കഴിയാത്ത മാനസിക അവസ്ഥയിലായിലായിരിക്കും ഇന്ന് നിങ്ങള്‍. ജീവിതം ഭംഗിയായി മുന്നോട്ട് പോകാന്‍ ഏതാനും സുപ്രധാന തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടി വന്നേക്കാം. അമ്മയുടെ സാമീപ്യം ഇന്ന് നിങ്ങള്‍ക്ക് ആശ്വാസം പകരും. ആത്മീയമോ ബൗദ്ധികമോ ആയ ചര്‍ച്ചകളില്‍ പങ്കെടുക്കുകയാണെങ്കില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാന്‍ ശ്രമിക്കണം. കുടുംബത്തിലെ മുതിര്‍ന്നവരുമായി കുടുംബ സ്വത്ത് സംബന്ധിച്ച് ഇന്ന് ചര്‍ച്ച ചെയ്യാതിരിക്കുക. അല്ലാത്ത പക്ഷം വേദനാജനകമായ അനുഭവങ്ങള്‍ ഉണ്ടാകും. ജോലി സംബന്ധമായ യാത്രയ്‌ക്ക് സാധ്യത. എന്നാല്‍ അത് കഴിയുന്നതും ഒഴിവാക്കണം.

കര്‍ക്കടകം: നിങ്ങൾ ഒരു പുതിയ സംരംഭം ആരംഭിക്കാൻ പദ്ധതിയിടുകയാണെങ്കിൽ ഇന്ന് നല്ല ദിവസമാണ്. നിങ്ങൾ ഏറ്റെടുക്കുന്ന ഏതൊരു പദ്ധതിക്കും ഇന്ന് വിജയം സുനിശ്ചിതമായിരിക്കും. കച്ചവടക്കാര്‍ക്കും ഇന്ന് നല്ല ദിവസമാണ്. സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും കണ്ടുമുട്ടുന്നത് ഏറെ സന്തോഷം പകരും. അവരോടൊപ്പം ഒരു ചെറിയ വിനോദ യാത്ര സംഘടിപ്പിക്കുക.

Leave a Comment

More News