ചിങ്ങം: സ്വന്തം കഴിവില്‍ വിശ്വാസമുണ്ടെങ്കില്‍ എല്ലാം നല്ല നിലയില്‍ നടക്കും. നല്ല ആത്മവിശ്വാസം നിറഞ്ഞ ദിനം. കാര്യങ്ങള്‍ പ്രതീക്ഷിച്ചതുപോലെ നടക്കും. ഉറച്ച തീരുമാനങ്ങളാൽ ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിപോലും അനായാസം ചെയ്‌തുതീര്‍ക്കാന്‍ സാധിക്കും. ഇടപാടുകളില്‍നിന്ന് നേട്ടമുണ്ടാകും. ആശയങ്ങൾ മറ്റുള്ളവരുടെ മുന്നില്‍ അവതരിപ്പിക്കാനും മത്സരിക്കാനും പറ്റിയ ദിവസം. അന്തസും അഭിമാനവും വര്‍ധിക്കും. പിതാവിൽ നിന്ന് നേട്ടങ്ങൾ വന്ന് ചേരും. കോപം പ്രകടിപ്പിക്കരുത്. ആരോഗ്യം ശ്രദ്ധിക്കുക.
കന്നി: കോപം ഒന്നിനുമൊരു പരിഹാരമല്ലെന്ന് മനസിലാക്കുക. ഒട്ടേറെ പ്രതികൂല സംഭവങ്ങളും പ്രശ്‍നങ്ങളും നേരിടേണ്ടിവരും. സുഹൃത്തുക്കളെപ്പോലും അകറ്റിയേക്കും. നിയമനടപടികള്‍ മാറ്റിവെക്കുക. ശന്തനായിരിക്കുക. ചെലവുകൾ വര്‍ധിക്കുമെങ്കിലും മതപരമോ സാമൂഹ്യപരമോ ആയ കാര്യങ്ങള്‍ക്ക് പണം ചെലവാക്കുന്നതില്‍ മടികാണിക്കരുത്. ആരോഗ്യത്തില്‍ ശ്രദ്ധിക്കുക. ജോലി ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുക.
തുലാം: എല്ലാ സുഖഭോഗങ്ങളും ആസ്വദിക്കും. ജോലിയുടെ കാര്യത്തിൽ ഉയർച്ചയോ അഭിമാനകരമായ നേട്ടങ്ങളോ വന്ന് ചേരുന്നതാണ്. ദൈവവിശ്വാസം ആശ്വാസം പകരും. സ്വന്തമായി തീരുമാനങ്ങൾ എടുക്കാൻ സാധിക്കും.
വൃശ്ചികം: പലതും ഇന്ന് ആകർഷിച്ചേക്കാം. പ്രചാരണങ്ങളിൽ പങ്കെടുക്കാം. മറ്റുള്ളവർ നിങ്ങളെ അനുകരിക്കുന്നതായി തോന്നിയേക്കാം. ദിസവം മുഴുവൻ സന്തോഷവാനായി ഇരിക്കുവാൻ ശ്രമിക്കണം.
ധനു: യാത്രകൾക്ക് പറ്റിയ ദിവസമല്ലിന്ന്. കഴിവതും ഒഴിവാക്കുക. അല്ലെങ്കില്‍ വളരെ കരുതലോടെ മാത്രം യാത്ര ചെയ്യുക. ക്ഷീണവും ആലസ്യവും തോന്നാമെന്നതിനാല്‍ ആരോഗ്യം ശ്രദ്ധിക്കണം. കുട്ടികളെ ഓര്‍ത്തോ ജോലിസംബന്ധമായോ ഉത്‌കണ്‌ഠാകുലനാണെങ്കില്‍ ശാന്തത പാലിക്കുക. അസ്വസ്ഥനായതുകൊണ്ട് ഒരു പ്രശ്‍നവും പരിഹരിക്കാന്‍ പറ്റുകയില്ലെന്ന് മനസിലാക്കുക. പ്രശ്‍നങ്ങള്‍ക്ക് സംസാരിച്ച് പരിഹാരം കാണുക. ജോലി സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നല്ലസമയമല്ല. ആപത്‌ക്കരമായ പദ്ധതികള്‍ ഉപേക്ഷിക്കുക. എതിരാളികളുമായോ മേലധികാരിമാരുമായോ തര്‍ക്കത്തിലേര്‍പ്പെടുന്നത് ഒഴിവാക്കുക.
മകരം: തൊഴില്‍പരമായി എല്ലാം നല്ലനിലയിലാണെങ്കിലും എന്തോ കുറവുണ്ടെന്ന് നിങ്ങള്‍ക്ക് തോന്നാം. പ്രതികൂല ചിന്തകളും അശുഭപ്രതീക്ഷയും ഉപേക്ഷിക്കുക. അസ്വസ്ഥനാകുകയും പ്രശ്‍നങ്ങള്‍ വർധിച്ചതുപോലെയും തോന്നാം. ശാന്തനായിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ജോലികൾ വേഗത്തിൽ ചെയ്‌ത് തീർക്കും. അതിന് അംഗീകാരവും വന്ന് ചേരും. ഔദ്യോഗികാവശ്യത്തിനായി യാത്രചെയ്യേണ്ടിവരും. ചെലവുകള്‍ അപ്രതീക്ഷിതമായി ഉയരും. ശരീരത്തിന് ചെറിയ വേദനതോന്നുകയോ വലിയ ക്ഷീണം അനുഭവപ്പെടുകയോ ചെയ്യാം. ഭക്ഷണകാര്യത്തിൽ ശ്രദ്ധിക്കുക. പുതിയ സംരംഭങ്ങള്‍ ഒഴിവാക്കുക. ബിസിനസ് പങ്കാളികളുമായി സംഘര്‍ഷമുണ്ടായേക്കാം.
കുംഭം: ആത്മവിശ്വാസത്തോടും നിശ്ചയദാര്‍ഢ്യത്തോടുംകൂടി മുന്നോട്ടുപോകുക. ഒരേസമയം ദൃഢനിശ്ചയവും മനശ്ചാഞ്ചല്യവും പ്രകടിപ്പിക്കും. അതായത് സാഹചര്യത്തിനനുസരിച്ച് സ്വയം മാറുന്നു. പുത്തൻ വസ്‌ത്രം, ഭക്ഷണം, യാത്ര എന്നിവയെല്ലാം മനസിന് സന്തോഷം വർധിപ്പിക്കും. വിവാഹിതർക്ക് ദാമ്പത്യം മികച്ചനിലയിലായിരിക്കും. പുതിയ ആളുകളെ പരിചയപ്പെടും. തൊഴില്‍ പരമായി നല്ല ദിവസം. സാമൂഹ്യ പദവി ഉയരും. പങ്കാളിത്തം ഗുണകരമാകും.
മീനം: ഉന്മേഷകരമായ ദിനം. തികഞ്ഞ ആത്മവിശ്വാസത്തോടെയായിരിക്കും ഓരോ ചുവടും മുന്നോട്ടുവെക്കുക. ഊര്‍ജസ്വലതയിലും വ്യക്തമായ തീരുമാനങ്ങളിലും സ്വയം അത്ഭുതം തോന്നും. ആരേയും മാനസികമായി വേദനിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. സഹപ്രവര്‍ത്തകരുടെ സഹകരണം വിജയം കൊണ്ടുവരും. വീട്ടില്‍ സമാധാനാന്തരീക്ഷമായിരിക്കും. ആരോഗ്യം തൃപ്‌തികരം. ജോലികള്‍ അനായാസം ചെയ്‌തുതീര്‍ക്കും. അമ്മയില്‍നിന്നും നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം.
മേടം: കുട്ടികളിൽ കൂടുതൽ ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. കഠിനാധ്വാനം ചെയ്യുന്ന ദിവസമായിരിക്കുമിന്ന്. മുടങ്ങിക്കിടന്ന കാരാറുകളൊക്കെ പൂർത്തിയാക്കും. പൊതുസേവന രംഗത്തും ആതുര സേവന രംഗത്തുമുള്ളവർക്ക് നല്ല ദിവസമാണ്.
ഇടവം: ക്രിയാത്മകവും, മാത്സര്യബുദ്ധിയുള്ളവരുമായിരിക്കും നിങ്ങൾ. സഹപ്രവർത്തകരിൽ നിന്നും മേലധികാരികളിൽ നിന്നും മതിപ്പുണ്ടാകും. മറ്റുള്ളവർ വിനയത്തോടുകൂടി സഹായിക്കുകയും പിന്തുണക്കുകയും ചെയ്യും. ജോലി മെച്ചപ്പെടും. മികച്ച ദിനമായിരിക്കുമിന്ന്.
മിഥുനം: കൂടുതൽ വികാരാദീനനായി തോന്നിയേക്കാം. നിങ്ങളെ മനസിലാക്കുന്നവരായിരിക്കില്ല ഇന്ന് ചുറ്റുമുണ്ടാകുന്നത്. വൈകുന്നേരത്തോടെ നല്ല വാർത്തകൾ വന്നെത്താം.
കര്‍ക്കടകം: ഭാവിയെപ്പറ്റി ദീർഘമായി ചിന്തിക്കുന്ന ദിവസമാണിന്ന്. നിങ്ങളുടെ പ്രവൃത്തി മറ്റുള്ളവർക്ക് പ്രചോദനമാകും. ചെയ്യുന്ന കാര്യങ്ങൾക്ക് പ്രതിഫലം ലഭിക്കുന്നതാണ്.
