എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് എ എം ഡബ്ല്യൂ എ പ്രസിഡണ്ട് എബി തോമസ്

ന്യൂയോർക്: എഫ്‌സിആർഎ ഭേദഗതി ബിൽ കേന്ദ്രസർക്കാർ പുനപരിശോധിക്കണമെന്ന് എ എം ഡബ്ല്യൂ എ പ്രസിഡണ്ട് എബി തോമസ് പ്രധാന മന്ത്രി നരേന്ദ്ര മോദിക്കു അയച്ച നിവേദനത്തിലൂടെ ആവശ്യപ്പെട്ടു.

എഫ്‌സിആർഎ ഭേദഗതി ബിൽ സംബന്ധിച്ച് സ്വാഭാവിക സംശയം ഇന്ത്യയിലെ ന്യൂന പക്ഷങ്ങളുടെ ഇടയിൽ ഉണ്ടയിട്ടുണ്ടെന്നും അത് ഇല്ലാതാക്കാണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

ഇപ്പോൾ തന്നെ നിസ്സാരമായ കുറവുകളുടെ പേരിൽ ലൈസൻസ് റദ്ദാക്കപ്പെടുകയാണ്. പുതിയ ബിൽ കൂടിയാകുമ്പോൾ നിലനിൽപ്പ് ദുഷ്കരമാണ്. യഥാർത്ഥ ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന സംഘടനകളെ ബാധിക്കുകയില്ല എന്ന് സർക്കാർ പറയുമ്പോൾ പരോക്ഷത്തിൽ ഈ ബില്ല് ദുർവിനയോഗം നടത്തുവാനുള്ള സാധ്യതകൾ തെളിഞ്ഞു കാണുവാൻ സാധിക്കുമെന്ന് തോമസ് അഭിപ്രായപ്പെട്ടു.

ന്യൂനപക്ഷ സ്ഥാപനങ്ങളെ കണ്ടുകെട്ടാനും നിരോധിക്കാനും അധികാരം നൽകുന്ന ബില്ലാണ് ഇത്. നിലവിലെ നിയമങ്ങൾ കർശനമാണ്. അത് പ്രകാരം 10,000ൽ അധികം എൻജിഓകളുടെ ലൈസൻസ് റദ്ദാക്കപ്പെട്ടു.

നാളെ നടത്തുവാൻ പോകുന്ന ബിൽ അവതരണത്തിൽ എ എം ഡബ്ല്യൂ എ.യുടെ ആശങ്ക പ്രധാനമന്ത്രിയെ അറിയിക്കുന്നതോടൊപ്പം, നിയമം വിനിയോഗം നടത്തായിരിക്കുവാൻ വേണ്ട പ്രത്യേക വകുപ്പ് കൂടി മെന്നും ചേർക്കണമെന്നും ബില്ലിൽ പുനഃപരിശോധന വേണമെന്നും അദ്ദേഹം പറഞ്ഞു.

ജോ ചെറുകര
സെക്രട്ടറി എ എം ഡബ്ല്യൂ എ
ന്യൂയോർക്ക്

Leave a Comment

More News